സ്പാനിഷ് ലീഗില്‍ ബാഴ്‌സയ്ക്കും റയലിനും ജയം

  • Post category:news
  • Reading time:1 min read
You are currently viewing സ്പാനിഷ് ലീഗില്‍ ബാഴ്‌സയ്ക്കും റയലിനും ജയം


സ്‌പെയിന്‍: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണക്കും റയല്‍ മാഡ്രിഡിനും ജയം. മെസിയും സുവാരസും നെയ്മറും ഗോള്‍ നേടിയ പോരാട്ടത്തില്‍ ഗോള്‍ പെരുമഴയായി ബാഴ്‌സലോണ. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഒസാസുനക്കെതിരെ റയല്‍ മാഡ്രഡിന്റെ ജയം.

18 ഗോളോടെ സുവാരസ് ലീഗ് ടോപ് സ്‌കോറന്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്തി. 48 പോയിന്റോടെ ബാഴ്‌സ ലീഗില്‍ ഒന്നാം സ്ഥാനത്താണ്. ലീഗില്‍ റയല്‍മാഡ്രിഡും മികച്ച ഫോമിലായിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഒസാസുനയെ പരാജയപ്പെടുത്തിയത്. ക്രിസ്റ്റ്യനോ റൊണാള്‍ഡോയും ഇസ്‌കോയും ലൂക്കാസുമാണ് റയല്‍ മാഡ്രിഡിനായി ഗോള്‍ നേടിയത്.

0Shares