മലപ്പുറം: എല്ലാ അടവുകളും മുന്നോട്ട് വെച്ചെങ്കിലും എല്ലാം പാളി പോയെന്നും അങ്ങനെ വേങ്ങരയില്‍ യു.ഡി.എഫി.നെയും മുസ്ലിം ലീഗിനെയും തോല്‍പ്പിക്കാനാവില്ലെന്ന് കുഞ്ഞാലിക്കുട്ടി. സോളാര്‍ ബോംബ് ഇട്ടിട്ടും ഒന്നും സംഭവിച്ചില്ല. വേങ്ങരയില്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് ശേഷമുള്ള കുഞ്ഞാലിക്കുട്ടിയുടെ ആദ്യ പ്രതികരണം ആയിരുന്നു. സോളാര്‍ അണുബോംബ് പ്രയോഗിച്ചിട്ടും യു.ഡി.എഫിനെയും ലീഗിനെയും ഒന്നുചെയ്യാന്‍ കഴിഞ്ഞില്ലെന്ന് വേങ്ങര തെളിയിച്ചിതായി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സോളാര്‍ ബോംബിട്ടിട്ടും വേങ്ങരയില്‍ ഇടതുപക്ഷത്തിന് വിജയിക്കാനായില്ല.
ഒരുബോംബിനും യു.ഡി.എഫിനെയും ലീഡിനെയും ഒന്നും ചെയ്യാന്‍ കഴിയില്ല. ഇടതുപക്ഷം അധികാമടക്കം സര്‍വസന്നാഹങ്ങളും ഉപയോഗിച്ച് യു.ഡി.എഫിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ അതൊന്നും നടക്കില്ലെന്ന് തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു.