സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും; ഉമ്മന്‍ചാണ്ടിയുടെ ഭാവി സര്‍ക്കാരിന്റെ തുടര്‍നടപടികളില്‍

  • Post category:news
  • Reading time:1 min read
You are currently viewing സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും; ഉമ്മന്‍ചാണ്ടിയുടെ ഭാവി സര്‍ക്കാരിന്റെ തുടര്‍നടപടികളില്‍

കൊച്ചി: ജഡീഷ്യല്‍ അന്വേഷണകമീഷന്റെ കാലാവധി 27ന് അവസാനിക്കാനിരിക്കെ സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ജി. ശിവരാജന്‍ കമീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. കാലാവധി നീട്ടണമെന്ന കമ്മീഷന്റെ ആവശ്യം സര്‍ക്കാര്‍ തള്ളുകയും ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ഭാവി ഇനി സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ടില്‍ സ്വീകരിക്കുന്ന തുടര്‍ നടപടികളെ ആസ്പദമാക്കിയായിരിക്കും.

രാഷ്ട്രീയ കേരളം കണ്ട ഏറ്റവും വലിയ സമരമാണ് ഇന്ന് കേരളം ഭരിക്കുന്ന ഇടതുപക്ഷം അന്ന് ഉമ്മന്‍ചാണ്ടിക്കെതിരെ നടത്തിയത്. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിക്ക് കമീഷനുമുന്നില്‍ തുടര്‍ച്ചയായി 14 മണിക്കൂര്‍ മൊഴി നല്‍കേണ്ടിവന്നു. ആകെ 56 മണിക്കൂറാണ് കമീഷന്‍ ഉമ്മന്‍ചാണ്ടിയെ വിസ്തരിച്ചത്. സരിത എസ്. നായരെ 16 ദിവസങ്ങളിലായി 66 മണിക്കൂര്‍ വിസ്തരിച്ചു. ഉമ്മന്‍ചാണ്ടി, പേഴ്സണല്‍ സെക്രട്ടറിമാര്‍, ഗണ്‍മാന്‍, യു. ഡി. എഫ് മന്ത്രിമാര്‍, എം. എല്‍. എമാര്‍, മുന്‍ കേന്ദ്രമന്ത്രിമാര്‍, എം. പി തുടങ്ങിയവരുമായി ബന്ധപ്പെട്ട് ലൈംഗിക ആരോപണങ്ങള്‍കൂടി ഉയര്‍ന്നതോടെ സോളാര്‍ കത്തിപ്പിടിച്ചു.

0Shares