കൊച്ചി: അന്തരിച്ച മുന്‍ എം.എല്‍.എയും സി.പി.എം നേതാവുമായ സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിന് കൈമാറും. എറണാകുളം ജില്ലാസെക്രട്ടറി പി.രാജീവ് ആണ് ഇക്കാര്യം ഫെയ്സ് ബുക്കിലൂടെ അറിയിച്ചത്. താന്‍ മരിച്ചാല്‍ മൃതദേഹം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി വിട്ടുകൊടുക്കണമെന്ന് ബ്രിട്ടോ ഭാര്യ സീനയോട് പറഞ്ഞിരുന്നതായി പി.രാജീവ് അറിയിച്ചു. തന്റെ മൃതദേഹത്തില്‍ റീത്ത് വെക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂരിലെ ആശുപത്രിയില്‍ തിങ്കളാഴ്ച വൈകീട്ടാണ് സൈമണ്‍ ബ്രിട്ടോ അന്തരിച്ചത്. ഇന്ന് രാത്രിയോടെ കൊച്ചിയില്‍ എത്തിക്കുന്ന മൃതദേഹം ബുധനാഴ്ച അദ്ദേഹത്തിന്റെ വസതിയിലും ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിന് വെക്കും. അതിനുശേഷം ഉച്ചയ്ക്ക് മൂന്നോടെ മൃതദേഹം കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളജിന് കൈമാറും.
സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹത്തിന് റീത്ത് വക്കില്ല; കളമശ്ശേരി മെഡിക്കല്‍ കോളജിന് കൈമാറും