കൊച്ചി: മയക്കുമരുന്നുമായി പോലിസ് പിടിയിലായ സിനിമാ സീരിയല്‍ താരം അശ്വതി ബാബുവിന്റെ ജീവിതം ഞെട്ടിപ്പിക്കുന്നത്. മഴവില്‍ മനോരമയിലെ ഭാഗ്യദേവതിയിലൂടെയാണ് താരം പ്രശസ്തയായത്. മയക്കുമരുന്നിന് അടിമയായ താരത്തെ പിന്നീട് തേടിയെത്തിയത് മയക്കുമരുന്ന് വില്‍പന. പെണ്‍വാണിഭവും മയക്കുമരുന്ന് കച്ചവടവും നടത്തി അടി പൊളി ജീവിതം നയിച്ച അശ്വതി ബാബുവിനെ പൊലീസിന് ചൂണ്ടിക്കാട്ടി നല്‍കിയതും സീരിയയിലെ സഹപ്രവര്‍ത്തകര്‍ തന്നെ. അശ്വതി ബാബു മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും വില്‍പ്പന നടത്തുന്നുവെന്നും പൊലീസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളായി ഇവര്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇതേതുടര്‍ന്ന് ഞായറാഴ്ച രാവിലെയാണ് കാക്കനാടുള്ള നടിയുടെ ഫ്ളാറ്റിലെത്തി തൃക്കാക്കര പൊലീസ് 3.5 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്. ബംഗളൂരുവില്‍ നിന്നും ഡ്രൈവര്‍ ബിനോയ് വഴിയാണ് അശ്വതി മയക്കുമരുന്ന് കൊച്ചിയിലെത്തിച്ചിരുന്നത്. സീരിയലിലെ ചിലരാണ് പൊലീസിന് ഈ വിവരം നല്‍കിയത്. വില്‍പ്പനക്ക് പുറമെ മുന്ന് ദിവസത്തിലൊരിക്കല്‍ വീതം അശ്വതി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു.
കൊച്ചിയിലെ ഡിജെ പാര്‍ട്ടികളടക്കമുള്ള ഉന്നത പാര്‍ട്ടികളില്‍ ഇത്തരം മയക്കുമരുന്ന് വിതരണം ചെയ്തിരുന്നുവെന്നും സാധാരണ മയക്കുമരുന്നില്‍ നിന്നും വ്യത്യസ്തമായി 24 മണിക്കൂര്‍ വരെ ഇതിന്റെ ലഹരി നിലനില്‍ക്കുമെന്നും പൊലീസ് പറയുന്നു. ലോക വ്യാപകമായി വില്‍പ്പനയും ഉപയോഗവും നിരോധിച്ച ലഹരിമരുന്നാണ് മെത്തലിന്‍ ഡയോക്സി മെത്തഫിറ്റമിന്‍ എന്ന എംഡിഎംഎ. ബംഗളൂരുവില്‍ നിന്ന് കാറിലെത്തിച്ച മയക്കുമരുന്ന് കൊച്ചിയിലെ ക്രിസ്മസ്- പുതുവല്‍സര ആഘോഷങ്ങള്‍ക്ക് ഉപയോഗിക്കുകയായിരുന്നു ഇവരുടെ പദ്ധതിയെന്ന് പൊലീസ്. ഈ ഡ്രഗ് തരികള്‍ക്ക് പതിനായിരങ്ങളാണ് വില. സിനിമ-സീരിയല്‍ രംഗത്ത് ചെറിയരീതിയില്‍ ചുവടറുപ്പിച്ചുവന്ന അശ്വതി ബാബുവിന്റെ ഫ്ളാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് പാര്‍ട്ടികളും വില്‍പനയും നടക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. കൊച്ചി പാലച്ചുവടിലെ ഡി.ഡി ഗോള്‍ഡന്‍ ഗേറ്റ് എന്ന ഫ്ളാറ്റിലെ നടിയുടെ അപ്പാര്‍ട്ട്മെന്റിലാണ് പെണ്‍വാണിഭം നടന്നിരുന്നത്. അറസ്റ്റിലായ നടിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് പലര്‍ക്കും യുവതികളെ കാഴ്ച്ച വയ്ക്കുന്ന വിവരം കണ്ടെത്തിയത്. സ്വന്തം വാഹനമായ ഹ്യൂണ്ടായി ക്രീറ്റയില്‍ കറങ്ങി നടന്നായിരുന്നു മയക്കു മരുന്ന് കട്ടവടവും വാണിഭവും നടത്തിയിരുന്നത്. മൂന്നു സിനിമാതാരവും പോലിസി നിരിക്ഷണത്തിലാണിപ്പോള്‍. ഇവര്‍ക്ക് നടിയുമായി അടുത്ത ബന്ധമുണ്ട്.
സീരിയല്‍ അഭിനയത്തിലൂടെ കൊച്ചിയില്‍ ബന്ധങ്ങളുണ്ടാക്കി; മയക്കുമരുന്ന് പെണ്‍വാണിഭത്തിലുമെത്തിച്ചു; മയക്കുമരുന്നുമായി പിടിയാലായ സീരിയല്‍ താരം ബംഗളൂരുവിലെ കുപ്രസിദ്ധ സെക്‌സ് റാക്കറ്റിലെ മഹാറാണി