സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചു: ചതിയില്‍പ്പെട്ടത് പ്രമുഖ നടിയാകാന്‍ ആഗ്രഹിച്ച 15 കാരി.

  • Post category:news
  • Reading time:2 mins read
You are currently viewing സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചു: ചതിയില്‍പ്പെട്ടത്  പ്രമുഖ നടിയാകാന്‍ ആഗ്രഹിച്ച 15 കാരി.

കൊല്ലം: പ്രമുഖ മലയാള നടിയെ ആക്രമിച്ച കേസിനു പിറകെ ബാലതാരത്തെ പീഡിപ്പിച്ച കേസും കേരളത്തില്‍ ചര്‍ച്ചാ വിഷയമാകുന്നു. അഭിനയമോഹം തലയ്ക്കു പിടിച്ച ബാലതാരവും മകളെ വലിയ നടിയാക്കണമെന്ന ആഗ്രഹവുമായി മാതാപിതാക്കളും കണ്ട സ്വപ്‌നമാണ് ചില നീചന്മാര്‍ ചേര്‍ന്ന് ഇല്ലാതാക്കിയത്. കൊല്ലത്ത് നടന്ന സംഭവത്തിന് ചുക്കാന്‍ പിടിച്ചതാകട്ടെ കുറച്ച് സ്ത്രീകളും. പ്രായപൂര്‍ത്തിയാകാത്ത ബാലതാരത്തെ 3 പേര്‍ ചേര്‍ന്നാണ് മാറി മാറി പീഡിപ്പിച്ചത്. സിനിമയില്‍ അഭിനയിക്കാന്‍ അവസരമുണ്ടെന്ന് പറഞ്ഞ് ഒരു സീരിയല്‍ നടിയാണ് കുട്ടിയെ വീട്ടില്‍ നിന്നും വിളിച്ച് കൊണ്ടു പോയത്. ആള്‍ത്താമസമില്ലാത്ത വീട്ടിലെത്തിച്ച് കുട്ടിയെ കൊല്ലത്തെ പ്രമുഖ വ്യവസായികളുടെ മക്കള്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. എട്ട് മാസം മുമ്പാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതെങ്കിലും ഇപ്പോഴാണ് സംഭവം വെളിപ്പെടുത്തുന്നത്. മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്നും ദൃശ്യങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. എന്നാല്‍ പ്രതികള്‍ പ്രമുഖരുടെ മക്കളാണെന്ന് അറിഞ്ഞതോടെ കേസ് ഒതുക്കി തീര്‍ക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ടെന്നും സംഭവത്തില്‍ പരാതി പറയാന്‍ വനിതാ സെല്ലില്‍ ചെന്ന തങ്ങളെ വനിതാ സി.ഐ അപമാനിച്ച് ഇറക്കി വിട്ടെന്നും ബാലതാരത്തിന്റെ അമ്മ പറയുന്നു.

ഇവര്‍ പരാതി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പരാതിയുമായി സിറ്റി പോലീസ് കമ്മീഷണറുടെ അടുത്തെത്തിയത്. ഇതിനുശേഷമാണ് പീഡിപ്പിച്ച കേസിലെ പ്രതി കൊല്ലത്തെ പ്രമുഖ വ്യവസായിയുടെ മകന്‍ ഫൈസലിനെ അറസ്റ്റ് ചെയ്തത്. നെടുംമ്പന ഗ്രാമപഞ്ചായത്തിലെ സി.പി.എം അംഗമാണ് ഇയാളുടെ മാതാവ്. സംഭവത്തില്‍ നിര്‍ണ്ണായക കണ്ണിയായ കാട്ടാക്കട സ്വദേശിയായ പ്രമുഖ സീരിയല്‍ നടിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റു രണ്ട് സ്ത്രീകളെയും കൂട്ട ബലാത്സംഗം നടത്തിയ മറ്റു രണ്ട് പ്രതികളെയും ഇനിയും പിടികൂടാനായിട്ടില്ല. പീഡന വിവരം വീട്ടുകാരില്‍ നിന്നും മറച്ചു വച്ചതിനാല്‍ സംഭവം പുറത്തറിയാന്‍ വൈകി. വീണ്ടും ഇവര്‍ക്കൊപ്പം പോയില്ലെങ്കില്‍ പീഡനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കും എന്ന് നിരന്തരം ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നതിനാലാണ് കേസു കൊടുക്കാന്‍ തീരുമാനിച്ചത്. അഭിനയവും ജീവിതവും തകരുമെന്ന ഭയത്താലാണ് ഇതുവരെയും പോലീസില്‍ അറിയിക്കാത്തത് എന്ന് കുട്ടിയുടെ അമ്മ അറിയിച്ചു. തങ്ങളുടെ പരാതി സ്വീകരിക്കാന്‍ പോലും തയ്യാറാകാത്ത പോലീസ് പ്രതികളുമായി ഒത്തുകളിച്ചെന്നും രാഷ്ട്രീയ പാര്‍ട്ടികളെ പോലും പ്രതികള്‍ കൈയ്യിലാക്കി വച്ചിരുന്നെന്നും ഇവര്‍ പറയുന്നു.

0Shares