സി.പി.എമ്മിനെ ആരെങ്കിലും വിമര്‍ശിച്ചാല്‍ വിമര്‍ശകനെ സംഘിയാക്കുന്നു; നിങ്ങള്‍ ചെയ്യുന്നതെന്തെന്ന് നിങ്ങളറിയുന്നില്ല; സി.പി.എമ്മിനെതിരെ കവി കല്‍പ്പറ്റ നാരായണന്‍

  • Post category:news
  • Reading time:1 min read
You are currently viewing സി.പി.എമ്മിനെ ആരെങ്കിലും വിമര്‍ശിച്ചാല്‍ വിമര്‍ശകനെ സംഘിയാക്കുന്നു; നിങ്ങള്‍ ചെയ്യുന്നതെന്തെന്ന് നിങ്ങളറിയുന്നില്ല; സി.പി.എമ്മിനെതിരെ കവി കല്‍പ്പറ്റ നാരായണന്‍

തിരുവനന്തപുരം: സി.പി.എമ്മിനെതിരെ വിമര്‍ശനവുമായി കവി കല്‍പ്പറ്റ നാരായണന്‍. സി.പി.എമ്മിനെ ആരെങ്കിലും വിമര്‍ശിച്ചാല്‍ വിമര്‍ശകനെ സംഘിയാക്കുകയാണ് പാര്‍ട്ടി അനുഭാവികളുടെ രീതിയെന്നും ഭൂമി മലയാളത്തിലേറ്റവും ഹീനമായ ഈ വിശേഷണം വിമര്‍ശകന്‍റെ തലയില്‍ വെച്ച് അവര്‍ ധന്യരാകുമെന്നും കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു. ഇത്തരത്തിലുള്ള പദവിശേഷങ്ങള്‍ നല്‍കുന്നത് കേരളം സി.പി.ഐ.എമ്മിന്റേയും ആര്‍.എസ്.എസിന്‍റെയും മാത്രം നാടാണെന്ന് കരുതിയിട്ടാണോയെന്നും കല്‍പ്പറ്റ നാരായണന്‍ ചോദിച്ചു.

എല്ലാവര്‍ക്കും ഇടമുള്ള,വിയോജിപ്പുകള്‍ക്കിടമുള്ള ഒരു നാട് നിങ്ങള്‍ ഇല്ലാതാക്കുകയാണ്. വിത്യസ്തമായ നിലപാടുകളുള്ളവരെയെല്ലാം സംഘികളാക്കുന്നതിലൂടെ നിങ്ങള്‍ ചെയ്യുന്നതെന്തെന്ന് നിങ്ങളറിയുന്നില്ലെന്നും കല്‍പ്പറ്റ നാരായണന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.

0Shares