സി.പി.എം കേന്ദ്രകമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തന്നെ; 19 പുതുമുഖങ്ങളില്‍  കെ.രാധാകൃഷ്ണനും എം.വി ഗോവിന്ദനും കേന്ദ്രകമ്മിറ്റിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing സി.പി.എം കേന്ദ്രകമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തന്നെ; 19 പുതുമുഖങ്ങളില്‍  കെ.രാധാകൃഷ്ണനും എം.വി ഗോവിന്ദനും കേന്ദ്രകമ്മിറ്റിയില്‍

ഹൈദരബാദ്: സി.പി.എം കേന്ദ്രകമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. ഇത് രണ്ടാം തവണയാണ് യെച്ചൂരി ജനറല്‍ സെക്രട്ടറിയായി തുടരുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ അവസാന ദിവസം ചേര്‍ന്ന പുതിയ കേന്ദ്രകമ്മിറ്റി യോഗത്തിലാണ് സീതാറാം യെച്ചൂരിയെ വീണ്ടും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. സീതാറാം യെച്ചൂരിയും കാരാട്ട് പക്ഷവും തമ്മില്‍ നിലനിന്ന കടുത്ത അഭിപ്രായഭിന്നതകള്‍ക്കൊടുവിലാണ് പുതിയ നേതൃത്വത്തിന് വോട്ടെടുപ്പില്ലാതെ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകാരം നല്‍കിയത്. കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ എണ്ണം 91 ല്‍ നിന്ന് 95 ആക്കി ഉയര്‍ത്തി. 95 അംഗങ്ങളടങ്ങിയ കേന്ദ്രകമ്മിറ്റി പാനലിനാണ് അവസാനദിവസം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകാരം നല്‍കിയത്. 19 പുതുമുഖങ്ങള്‍ ഉള്‍പ്പെട്ട കമ്മിറ്റിയില്‍ പാലോളി മുഹമ്മദ് കുട്ടി, വി.എസ്.അച്യുതാനന്ദന്‍ ഉള്‍പ്പെടെ അഞ്ച് സ്ഥിരം ക്ഷണിതാക്കള്‍ ഉണ്ട്.കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന അംഗം പി.കെ.ഗുരുദാസനെ കേന്ദ്രകമ്മിറ്റിയില്‍ നിന്നൊഴിവാക്കി. പകരം കെ.രാധാകൃഷ്ണനും എം.വി ഗോവിന്ദന്‍ മാസ്റ്ററും കമ്മിറ്റിയില്‍ അംഗത്വം നേടി. വൈക്കം വിശ്വന്‍ തുടരും. പോളിറ്റ് ബ്യൂറോയില്‍ മാറ്റൊന്നും വേണ്ടതില്ലെന്നും എസ്.രാമചന്ദ്രപിള്ളയ്ക്ക് പ്രായത്തില്‍ ഇളവ് നല്‍കി പി.ബിയില്‍ തുടരാന്‍ അനുവദിക്കണമെന്നുമാണ് കാരാട്ട് പക്ഷത്തിന്റെ നിലപാട് അംഗീകരിച്ചു. ഇതോടെ എസ്.ആര്‍.പിക്ക് പി.ബിയില്‍ തുടരാന്‍ അവസരം ഒരുങ്ങി. തപന്‍സെന്നും നിലോത്പല്‍ ബസുവുമാണ് പി.ബിയിലേക്ക് തിരഞ്ഞെടുത്ത പുതുമുഖങ്ങള്‍. പുതുതായി തിരഞ്ഞെടുക്കുന്നവരില്‍ ബംഗാളില്‍ നിന്ന് മൂന്ന് പേരുണ്ട്. ബസുദേബ് ആചാര്യയാണ് കണ്‍ട്രോള്‍.

0Shares