സി.എ.ജി റിപ്പോര്‍ട്ട്; വിവാദങ്ങള്‍ രാഷ്ട്രീയ പ്രേരിതം; നിലപാടുമായി സി.പി.എം

  • Post category:news
  • Reading time:1 min read
You are currently viewing സി.എ.ജി റിപ്പോര്‍ട്ട്; വിവാദങ്ങള്‍ രാഷ്ട്രീയ പ്രേരിതം; നിലപാടുമായി സി.പി.എം

സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ ഉള്‍പ്പെടെ പ്രതിസ്ഥാനത്ത് നിര്‍ത്തിയ സി.എ.ജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിലപാടറിയിച്ച് സി.പി.എം. വിവാദങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി.

യു.ഡി.എഫ് ഭരണകാലത്താണ് വീഴ്ചകള്‍ ഉണ്ടായതെന്നു നിരീക്ഷിച്ച യോഗം വിവാദങ്ങള്‍ അവഗണിച്ച് പാര്‍ട്ടിയും സംസ്ഥാന സര്‍ക്കാരും മുന്നോട്ട് പോകുമെന്ന് അറിയിച്ചു. കുപ്രചരണങ്ങളെ മുഖ്യമന്ത്രി തന്നെ നേരിടുമെന്നും സെക്രട്ടറിയേറ്റ് തീരുമാനിച്ചു.

0Shares