
ഇന്ത്യ പാകിസ്താനിലെ ബലാകോട്ടിൽ നടത്തിയ വ്യോമാക്രമണത്തോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിപ്പിച്ച സാരികൾ വിൽപ്പന നടത്തി പണം കൊയ്ത് ഗുജറാത്തിലെ കമ്പനി. രാജ്യത്തിന്റെ ഒരു കൂട്ടം സൈനികര്‍ക്കൊപ്പം നില്ക്കുന്ന മോദിയുടെ ചിത്രമാണ് സാരികളില്‍ ഉപയോഗിച്ചിട്ടുള്ളത്. ഇതേ സാരിയുടെ മറ്റൊരു ഭാഗത്തായി യുദ്ധവിമാനങ്ങളും കാണാനാകും.

ഗുജറാത്തിലുള്ള കമ്പനിയില്‍ നിര്‍മ്മിച്ച ഈ സാരികള്‍ രാജസ്ഥാനിലും മധ്യപ്രദേശിലും വിൽപ്പന നടത്തുകയാണെന്ന് ദേശീയ മാധ്യമങ്ങൾ വ്യക്തമാക്കുന്നു. പുല്‍വാമയിലെ ഭീകരാആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരോടുള്ള ആദരസൂചകമായാണ് ഈ സാരികള്‍ പുറത്തിറക്കിയതെന്നാണ് വാദം. .1500രൂപയാണ് ഓരോ സാരിയുടെ വില. ഇതിന് മുന്‍പ് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ മാത്രം ചിത്രം പതിച്ച സാരികളും കമ്പനി പുറത്തിറക്കിയിരുന്നു. ഇതിന് പുറമേയാണ് വ്യോമാക്രമണം പ്രമേയമാക്കിയും സാരികള്‍ വിപണിയിലെത്തിച്ചിരിക്കുന്നത്.
