സായിബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ സി.പി.എം നേതാവ് കടകംപള്ളി, ദേവസ്വം മന്ത്രിയുടെ ‘ഭക്തിഭാവം’ സമൂഹമാധ്യമത്തില്‍ വീണ്ടും വൈറലായി

  • Post category:news
  • Reading time:1 min read
You are currently viewing സായിബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ സി.പി.എം നേതാവ് കടകംപള്ളി, ദേവസ്വം മന്ത്രിയുടെ ‘ഭക്തിഭാവം’ സമൂഹമാധ്യമത്തില്‍ വീണ്ടും വൈറലായി

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ‘ഭക്തിഭാവം’ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായി. സത്യസായി ബാബയുടെ ചിത്രത്തിനു മുന്നില്‍ കടകംപള്ളി കൈകൂപ്പി നില്‍കുന്ന ചിത്രമാണ് ഫേസ്ബുക്കിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. ദേവസ്വം മന്ത്രികൂടിയായ കടകംപള്ളിയുടെ ‘ഭക്തി’ നേരത്തെയും വലിയ ചര്‍ച്ചയായിരുന്നു. ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടത്തിയ ദര്‍ശനവും വഴിപാട് സമര്‍പ്പണവും പാര്‍ട്ടി നേതൃത്വത്തെ ആടിയുലച്ചിരുന്നു. ദേവസ്വം മന്ത്രിയെന്ന നിലയില്‍ മാത്രമായിരുന്നു ക്ഷേത്ര ദര്‍ശനമെന്നു പറഞ്ഞായിരുന്നു കടകംപള്ളി അന്ന് തലയൂരിയത്. ഇപ്പോള്‍ പൂമാലയിട്ട സായിബാബ ചിത്രത്തിനും ഷിര്‍ദിബാബ ചിത്രത്തിനും നേര്‍ക്ക് മന്ത്രി കൈക്കൂപ്പി കണ്ണടച്ചു നില്‍ക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഏതു പരിപാടിയിലേതാണ് ചിത്രമെന്നു വ്യക്തമല്ല. ചിത്രത്തിനു താഴെ കടകംപള്ളിയെ ട്രോളി നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. അതും സി.പി.എം പ്രവര്‍ത്തകര്‍ തന്നെയാണ് പ്രചരിപ്പിക്കുന്നത്.

0Shares