സര്‍ക്കാര്‍ വാഗ്ദാനം നടപ്പിലായി; വരാപ്പുഴയില്‍ മരിച്ച ശ്രീജിത്തിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപയും ഭാര്യ അഖിലയ്ക്കുള്ള നിയമന ഉത്തരവും ജില്ലാ കലക്ടര്‍ നേരിട്ട് വീട്ടിലെത്തിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing സര്‍ക്കാര്‍ വാഗ്ദാനം നടപ്പിലായി; വരാപ്പുഴയില്‍ മരിച്ച ശ്രീജിത്തിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപയും ഭാര്യ അഖിലയ്ക്കുള്ള നിയമന ഉത്തരവും ജില്ലാ കലക്ടര്‍ നേരിട്ട് വീട്ടിലെത്തിച്ചു

കൊച്ചി: വരാപ്പുഴയില്‍ മരിച്ച ശ്രീജിത്തിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപയും ഭാര്യ അഖിലയ്ക്കുള്ള നിയമന ഉത്തരവും ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള കൈമാറി. വ്യാഴാഴ്ച രാവിലെ ശ്രീജിത്തിൻ്റെ വീട്ടില്‍ നേരിട്ടെത്തിയാണ് കൈമാറിയത്. വടക്കന്‍ പറവൂര്‍ താലൂക്ക് ഓഫീസില്‍ ക്ലാസ് മൂന്നു തസ്തികയിലാണ് അഖിലയ്ക്ക് നിയമനം. പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിൻ്റെ ഭാര്യ അഖിലയ്ക്ക് സര്‍ക്കാര്‍ ജോലിയും കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാനും മന്ത്രി സഭായോഗം തീരുമാനിച്ചിരുന്നു. ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ കലക്ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശവും നല്‍കിയിരുന്നു.തുടര്‍ന്ന് എറണാകുളം ജില്ലയില്‍ റവന്യൂ വകുപ്പില്‍ ഒഴിവുള്ളതായി കലക്ടര്‍ സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു. ഇതെ തുടര്‍ന്നാണ് വീടിനടുത്തുള്ള വടക്കന്‍ പറവൂര്‍ താലൂക്കോഫീസില്‍ ക്ലാസ് 3 തസ്തികയില്‍ നിയമനം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ജോലി ലഭിച്ചതില്‍ ആശ്വാസമുണ്ടെന്ന് അഖില പ്രതികരിച്ചു. ശ്രീജിത്തിൻ്റെ നഷ്ടമറിയാതെ മകളെ വളര്‍ത്താനുള്ള സാഹചര്യമാണ് ഇതോടെ ഉണ്ടായിരിക്കുന്നതെന്നും അഖില പറഞ്ഞു.

0Shares