സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റിൽ വെള്ളം വീണ് ബാര്‍ കോഡ് മാഞ്ഞു; തുക നല്‍കാനാവില്ലെന്ന് അധികൃതര്‍; നിരാശനായി മുട്ടം സ്വദേശി

  • Post category:news
  • Reading time:1 min read
You are currently viewing സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റിൽ വെള്ളം വീണ് ബാര്‍ കോഡ് മാഞ്ഞു; തുക നല്‍കാനാവില്ലെന്ന് അധികൃതര്‍; നിരാശനായി മുട്ടം സ്വദേശി

ലോട്ടറിയില്‍ വെള്ളം വീണതിനാല്‍ അടിച്ച ഭാഗ്യം നഷ്ടപ്പെട്ട് മുട്ടം സ്വദേശി. ലോട്ടറിയില്‍ വെള്ളം വീണ് ബാര്‍ കോഡ് മാഞ്ഞതാണ് ഇരട്ടി പണി ആയത്. കഴിഞ്ഞ ദിവസം നറുക്കെടുത്ത കേരള സംസ്ഥാന ഭാഗ്യക്കുറിയില്‍ 1,000 രൂപയാണ് ഇയാള്‍ക്ക് ലഭിച്ചത്.

എന്നാല്‍ വെള്ളം വീണ് ബാര്‍ കോഡ് മാഞ്ഞതിനാല്‍ തുക നല്‍കാനാവില്ലെന്ന് ലോട്ടറി അധികൃതര്‍ അറിയിക്കുകയായിരുന്നു. 30 രൂപയുടെ ടിക്കറ്റ് അടിക്കുമ്പോൾ നിലവാരം കുറഞ്ഞ മഷി ഉപയോഗിക്കുന്നതിനാലാണ് ചെറുതായി വെള്ളം പറ്റിയാല്‍ ഉടന്‍ അച്ചടി മായുന്നത്. ഇതോടെ നിരാശയിലാണ് ഇയാള്‍ മടങ്ങിയത്.

0Shares