മുംബൈ: സമാജ്‌വാദി പാര്‍ട്ടി നേതാവും എം.എല്‍.എയുമായ അസംഖാനെതിരെ ഗുരുതര ആരോപണവുമായി സിനിമ നടിയും എം.പിയുമായിരുന്ന ജയപ്രദ. രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ ഉയര്‍ന്നുവരുന്നത് വെല്ലുവിളിയാണെന്നും തിരഞ്ഞടുപ്പില്‍ മത്സരിക്കുന്ന സമയത്ത് തനിക്ക് ദുരനുഭവമുണ്ടായതായും ജയപ്രഭ പറഞ്ഞു.
അസംഖാന്‍ തനിക്കുനേരെ ആസിഡ് ആക്രമണത്തിന് പോലും മുതിർന്നതാണെന്നും താരം വ്യക്തമാക്കി. പ്രതിസന്ധികളില്‍ തനിക്കൊപ്പം നിന്നത് സമാജ്‌വാദി പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറിയും എം.പിയുമായ അമര്‍ സിങ് മാത്രമാണ്. തിരഞ്ഞെടുപ്പ് സമയത്ത് തൻ്റെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പോലും പ്രചരിപ്പിച്ചു. ജീവിതം മടുത്തുനിന്ന സമയമാണത്. ആസമയത്ത് ഒരു ഗോഡ് ഫാദറിനെപ്പോലെ ഒപ്പം നിന്നത് അമര്‍ സിങ് മാത്രമാണെന്നും അവർ കൂട്ടിച്ചേർത്തു.