
തിരുവനന്തപുരം∙ പൊതുജന പിന്തുണ ആര്‍ജിച്ച ശ്രീജിത്തിന്‍റെ സമരത്തില്‍ വഴിത്തിരിവ്. സോഷ്യല്‍ മീഡിയ കൂട്ടായ്മയും, കൂടുതല്‍ പിന്തുണയും ശ്രീജിത്തിന് ലഭിക്കുന്നു. സഹോദരന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ശ്രീജിത്തിനെ ഇന്ന് രാവിലെ നടന്‍ ടോവിനോ തോമസ് സന്ദര്‍ശിച്ചു. സോഷ്യല്‍ മീഡിയ കൂട്ടായ്മയ്ക്കൊപ്പം ടോവിനോ ശ്രീജിത്തിനോട് ചിലവഴിക്കാനും സമയം കണ്ടെത്തി.

അതേസമയം, കസ്റ്റഡിയില്‍ വെച്ച് കൊല്ലപ്പെട്ട ശ്രീജിവിന്റെ മരണം സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കാന്‍ സാധിക്കില്ലെന്ന് സി.ബി.ഐയ്ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. ശ്രീജിവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് കഴിഞ്ഞ 764 ദിവസങ്ങളായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുകയാണ്. സമരം കണ്ടില്ലെന്ന് നടിക്കുന്ന അധികൃതര്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
