സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവര്‍ധനവ് നിയന്ത്രണമില്ലാതെ കുതിച്ചുയരുന്നു. വിലയില്‍ വീണ്ടും വര്‍ധനവ്. ഇന്ധനവിലയില്‍ തുടര്‍ച്ചയായുണ്ടാകുന്ന വര്‍ധനവില്‍ ആശങ്കയിലായിരിക്കുകയാണ് സാധാരണക്കാരായ ജനങ്ങള്‍. തുടര്‍ച്ചയായി ഒന്‍പതാം ദിവസമാണ് പെട്രോളിന് വില വര്‍ധിക്കുന്നത്. പെട്രോളിന് തിരുവനന്തപുരത്ത് ഇന്ന് 14 പൈസ വര്‍ധിച്ച് 81.45 രൂപയായി. ഡീസലിന് 15 പൈസ വര്‍ധിച്ച് 74.74 രൂപയായി.

ഒന്‍പത് ദിവസത്തിനിടെ പെട്രോളിന് 1.01 രൂപയാണ് വര്‍ധിച്ചത്. ഡീസലിന് എട്ട് ദിവസത്തിനിടെ 94 പൈസയാണ് വര്‍ധിച്ചത്. ഇന്നലെ ഡീസലിനും പെട്രോളിനും 16 പൈസയും വീതം വിണ്ടും കൂടിയിരുന്നു. പെട്രോള്‍ വില കൊച്ചിയില്‍ 80 രൂപ കടന്നു. നഗരപരിധിക്കു പുറത്തു വില 81 രൂപയായി. 16 പൈസയാണ് ഇന്നലെ കൂടിയത്. ഡീസല്‍വില നഗരത്തില്‍ 74 രൂപയ്ക്കടുത്തായി. 15 പൈസ ഇന്നലെ മാത്രം ഉയര്‍ന്നു.

0Shares