
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ-സ്വാശ്രയ കോളജുകളിലെ ഡിഗ്രി-പി.ജി സീറ്റുകള്‍ വര്‍ദ്ധിക്കാന്‍ സര്‍വ്വകലാശാലകള്‍ക്ക് അനുമതി. ഉന്നത വിദ്യാഭ്യാസവകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

ഡിഗ്രി സയന്‍സ് വിഷയങ്ങളില്‍ 40 വരെയും ആര്‍ട്സ് വിഷയങ്ങളില്‍ 60 വരെയും സീറ്റുകള്‍ കൂട്ടാന്‍ അനുമതി നല്കിയിട്ടുണ്ട്. പി.ജി സയന്‍സ് വിഷയങ്ങളില്‍ 16 വരെയും ആര്‍ട്സ് വിഷയങ്ങളില്‍ 20 വരെയും സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാമെന്നും ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
