സംയുക്ത വര്‍മ യോഗചെയ്യുന്ന ചിത്രങ്ങള്‍ വൈറലാകുന്നു

  • Post category:news
  • Reading time:1 min read
You are currently viewing സംയുക്ത വര്‍മ യോഗചെയ്യുന്ന ചിത്രങ്ങള്‍ വൈറലാകുന്നു

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടു കാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായി മലയാള സിനിമയില്‍ അരങ്ങേറിയ സംയുക്ത വര്‍മ്മ ബിജുമേനോനുമായി നടന്ന വിവാഹത്തിന് ശേഷം ഫീല്‍ഡ് വിട്ടിരുന്നു. സ്വകാര്യ ചടങ്ങുകളില്‍ മാത്രം പിന്നീട് മുഖം കാണിച്ചിരുന്ന സംയുക്തയുടെ യോഗ ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. സിനിമയിലേക്ക് ഇവര്‍ മടങ്ങിയെത്തും എന്നരീതിയില്‍ സജീവ ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് ഈ ചിത്രങ്ങള്‍ പുറത്തുവരുന്നത് എന്നത് ശ്രദ്ധേയമാണ്.

സംയുക്ത വര്‍മ്മ വീണ്ടും അഭിനയരംഗത്തേക്ക് വരുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് ബിജു മേനോന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ബിജു നായകനായ മഴ,മധുരനൊമ്പരക്കാറ്റ്,മേഘമൽഹാർ എന്നീ ചിത്രങ്ങൾ ഈ നടിയുടെ അഭിനയമികവ് തെളിയിക്കുന്ന ചിത്രങ്ങളായിരുന്നു. 1999 ലും (വീണ്ടും ചില വീട്ടുകാര്യങ്ങൾ) 2000 ലും (മഴ,മധുരനൊമ്പരക്കാറ്റ്,സ്വയംവരപ്പന്തൽ) എന്നിവയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാനസർക്കാരിന്റെ അവാർഡ് നേടി. കുബേരൻ ആണ് അവസാനം അഭിനയിച്ച ചിത്രം.

0Shares