
ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിക്കൊപ്പമെത്തിയ ബിന്ദു അമ്മിണിക്കു നേരെ മുളകു സ്പ്രേ പ്രയോഗിച്ചതിനെ ട്രോളി മന്ത്രി എം. എം മണി. ഫേസ്‌ബുക്കിലൂടെയാണ് മന്ത്രി ട്രോളി രംഗത്തെത്തിയത്. സംഘപരിവാര്‍, ജനം നാടകം ‘തൃപ്തി 2019’ ,എന്ത് നല്ല തിരക്കഥ! കണ്ണിനും, മനസ്സിനും കുളിര്‍മ ലഭിച്ച എന്ത് നല്ല മുളക് സ്പ്രേ, മണി ഫേസ്‌ബുക്കിൽ കുറിച്ചു.
https://www.facebook.com/mmmani.mundackal/posts/2584845851635415?__xts__[0]=68.ARAW30nLEsuWNjGn0dpoU2BYsFQuoH-PgvEyKFd91m4DmPVJcU5ofF-ynaC_ZnPdiY2KYMi1slDc3rnXGyrqQ-QOgpwSWm-tnTZbEbFi0t6yg0HLclDDRHLqDUJ9nK-ssbcPZrNiSwVFWbwO24h6J7tiQkfP0ffI6ViQUMq3iLRtV0Bev-4poGOvXjNaMhldHTM_DmWDiKQjy1k7thK8YEQxwXskh04OdGzSDJz5RLCUMfpmfSTSPEPr35KiKhUNyI42KOThoZDm7Vdq_7a2OSGNxswbkm4qnOJL4w8wrxQDQaUx0m_RB4PPNnlf7qn0v5BOG0cCy_mjtH960FO3Sg&__tn__=-R
ശബരിമല ദർശനത്തിനെത്തിയ ബിന്ദു അമ്മിണിക്ക് നേരെ മുളക്സ്പ്രേ ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിലായിരുന്നു. ഹിന്ദു ഹെൽപ് ലൈൻ കോർഡിനേറ്റർ ശ്രീനാഥ് പദ്മനാഭൻ എന്നയാളാണ് അറസ്റ്റിലായത്. കൊച്ചി കമ്മീഷ്ണർ ഓഫീസിനു മുന്നിൽവെച്ചാണ് ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം ഉണ്ടായത്. ബിന്ദുവിന്‍റെ മുഖത്തേക്ക് ഇയാൾ മുളക് സ്പ്രേ ചെയ്യുകയായിരുന്നു.
