ഷോപ്പിങ് പ്രിയരുടെ ശ്രദ്ധയ്ക്ക്: കിടിലന്‍ ഓഫറുകള്‍ നല്‍കാനൊരുങ്ങി ഓണ്‍ലൈന്‍ ഷോപ്പുകള്‍.

  • Post category:news
  • Reading time:1 min read
You are currently viewing ഷോപ്പിങ് പ്രിയരുടെ ശ്രദ്ധയ്ക്ക്: കിടിലന്‍ ഓഫറുകള്‍ നല്‍കാനൊരുങ്ങി ഓണ്‍ലൈന്‍ ഷോപ്പുകള്‍.

മുംബൈ: ചരക്കു നികുതി പ്രാബല്യത്തില്‍ വരുന്നതിന് മുമ്പായി കെട്ടിക്കിടക്കുന്ന കോടികളുടെ ഉത്പന്നങ്ങള്‍ വിറ്റു തീര്‍ക്കാന്‍ വമ്പന്‍ ഓഫറുകളുമായി ഓണ്‍ലൈന്‍ ഷോപ്പുകള്‍. ജൂലൈ ഒന്നു മുതല്‍ രാജ്യമാകെ ഒറ്റ നികുതിയ്ക്ക് കീഴില്‍ വരുന്നതോടെ തങ്ങളുടെ 20,000 കോടി രൂപയുടെ സ്റ്റോക്കുള്ള ഉത്പന്നങ്ങള്‍ക്ക് നഷ്ടം വരുമെന്ന ഭയത്താലാണ് തിരക്കിട്ട് വിറ്റുതീര്‍ക്കാനുള്ള ശ്രമം നടക്കുന്നത്.


ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഫ്‌ലിപ്കാര്‍ട്ടും ആമസോണും നിരവധി ഓഫറുകളുമായി രംഗത്തെത്താന്‍ സാധ്യതയുണ്ടെന്ന് വിപണി വിദഗ്ധര്‍ വ്യക്തമാക്കുന്നു.
40 ശതമാനത്തില്‍ നിന്നും 60 ആയി ഉയര്‍ത്തിയ ജി.എസ്.ടി നികുതി ഭാരം ഒഴിവാക്കണമെങ്കില്‍ നിയമം പ്രാബല്യത്തില്‍ വരും മുമ്പ് നിലവിലെ ഉത്പന്നങ്ങള്‍ വിറ്റുതീര്‍ക്കണം. ഫാദേഴ്സ് ഡേയുടെ മുന്നോടിയായി ഫ്‌ലിപ്കാര്‍ട്ട് ഇത്തരത്തില്‍ ഒരു ഓഫര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

 

0Shares