ഷീലയെ അറിയില്ല; എന്നിട്ടല്ലേ ബന്ധുവാകാന്‍; യതീഷ് ചന്ദ്ര നടി ഷീലയുടെ ആരെന്ന് വെളിപ്പെടുത്തിയപ്പോള്‍

  • Post category:news
  • Reading time:1 min read
You are currently viewing ഷീലയെ അറിയില്ല; എന്നിട്ടല്ലേ ബന്ധുവാകാന്‍; യതീഷ് ചന്ദ്ര നടി ഷീലയുടെ ആരെന്ന് വെളിപ്പെടുത്തിയപ്പോള്‍

കൊച്ചി: ശബരിമല യുവതീ പ്രവേശന വിധിയും തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ ഉയര്‍ന്നു കേട്ട പേരാണ് എസ്.പി യതിഷ് ചന്ദ്രയുടേത്. സി.പി.എം സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടിയെടുത്തപ്പോള്‍ സംഘപരിവാറിന്റെയും ബി.ജെ.പിയുടെയും കണ്ണിലുണ്ണി ആയിരുന്ന യതിഷ് ചന്ദ്ര ശബരിമല വിഷയത്തോടെ കണ്ണിലെ കരടായി മാറി. നടി ഷീലയുടെ ബന്ധുവായ ക്രിസ്ത്യാനിയാണ് യതീഷ് ചന്ദ്ര എന്ന് ഇതുവരേ അറിയപ്പെട്ടിരുന്നത്. എന്നാല്‍ എന്നോട് ഇതിനെപ്പറ്റി ആരും ചോദിച്ചിട്ടു പോലുമില്ലെന്നതാണ് തമാശയെന്ന് അദ്ദേഹം പറയുന്നു. ഷീലയുടെ സഹോദരീ പുത്രനോ ബന്ധുവോ അല്ല എന്നു മാത്രമല്ല, അവരെ അറിയുക പോലും ഇല്ല. കര്‍ണാടകയിലെ ദാവന്‍ഗരെയാണ് എന്റെ സ്വദേശം. ഒരു മലയാള സിനിമ പോലും ഞാന്‍ കണ്ടിട്ടില്ല.

സുരേഷ് ഗോപിയെക്കുറിച്ച് അടുത്തിടെ ഒരുപാട് കേട്ടു. അദ്ദേഹത്തെ എംപി എന്ന നിലയിലേ അറിയൂ. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, നിവിന്‍ പോളി തുടങ്ങിയവരെക്കുറിച്ചും കേട്ടിട്ടുണ്ടെന്നു മാത്രമെന്ന് യതീഷ് പറയുന്നു. താന്‍ ക്രിസ്ത്യാനിയെന്നുള്ള തരത്തില്‍ പ്രചരിച്ച വാര്‍ത്തകളോടും യതിഷ് ചന്ദ്ര പ്രതികരിച്ചു. പോലീസുകാരുടെ ജാതിയും മതവും തിരക്കുന്നത് എന്തിനാണ്? അന്ന് നല്ലവരായിരുന്ന പൊലീസ് ഇപ്പോള്‍ എങ്ങനെ മോശക്കാരാകും? എന്റെ മാത്രമല്ല, കേരളത്തിലെ പൊലീസുകാരുടെ മുഴുവന്‍ വേദനയാണിതെന്ന് യതീഷ് പറഞ്ഞു.

0Shares