
കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്. ശ്രീജിത്ത് ഉള്‍പ്പെടുന്ന സംഘമാണ് വാസുദേവനെ ആക്രമിച്ചതെന്ന് മൊഴി നല്കാന് സമ്മര്‍ദ്ദമുണ്ടായതായും മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം, ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയുടെ നിലപാട് തള്ളി മകന് രംഗത്തെത്തി. ശ്രീജിത്തിനെതിരെ പരമേശ്വരന് മൊഴി നല്‍കിയിട്ടില്ലെന്നാണ് മകന്റെ വെളിപ്പെടുത്തല്‍. പാര്‍ട്ടിയുടെ സമ്മര്‍ദ്ദം മൂലമാണ് പരമേശ്വരന് പരമേശ്വരന് മാറ്റിപ്പറഞ്ഞതെന്ന് പാര്‍ട്ടി സമ്മര്‍ദ്ദം മൂലമാണെന്നും സി.പി.ഐ.എം ഏരിയാ കമ്മറ്റി അംഗത്തിന്റെ വീട്ടില്‍ വെച്ച് സമ്മര്‍ദ്ദം ചെലുത്തിയെന്നുമാണ് വെളിപ്പെടുത്തല്‍.

ശ്രീജിത്ത് വാസുദേവന്റെ വീടാക്രമിക്കുന്നതോ മര്‍ദ്ദിക്കുന്നതോ കണ്ടിട്ടില്ലെന്ന് പരമേശ്വരന് ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന് മുന്‍പ് പരമേശ്വരന് നല്‍കിയെന്ന് പൊലീസ് വ്യക്തമാക്കിയ മൊഴി വ്യാജമാണെന്നും തന്നില്‍ നിന്ന് മൊഴി എടുത്തിട്ടില്ലെന്നുമാണ് സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയായ പരമേശ്വരന് വെളിപ്പെടുത്തിയത്. എന്നാല്‍ പിന്നീട് ഇത് മാറ്റിപ്പറയുകയായിരുന്നു.
