ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനിടയില്‍ ക്ഷേത്രത്തിന്‍റെ മതിലിടിഞ്ഞ് വീണ് 6 മരണം

  • Post category:news
  • Reading time:1 min read
You are currently viewing ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനിടയില്‍ ക്ഷേത്രത്തിന്‍റെ മതിലിടിഞ്ഞ് വീണ് 6 മരണം

ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനിടെ ക്ഷേത്രത്തിന്‍റെ മതിലിടിഞ്ഞ് വീണ് 6 മരണം.പരിക്കേറ്റ 26 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാന ജില്ലയിലെ കച്ചുവയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനായി എത്തിയവരാണ് അപകടത്തിൽപ്പെട്ടത്.

മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി മമത ബാനർജി 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖാപിച്ചു.ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷവും സാരമായി പരിക്കേറ്റവർക്ക് ചികിത്സാ സഹായമായി 50000 രൂപയും നൽകും.

0Shares