ശിശുഭവനിലെ അന്തേവാസികളായ മക്കളെ വേനലവധിക്ക് വീട്ടില്‍ കൊണ്ടുപോയി പിതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing ശിശുഭവനിലെ അന്തേവാസികളായ മക്കളെ വേനലവധിക്ക് വീട്ടില്‍ കൊണ്ടുപോയി പിതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചു.

ആലുവ: ജനസേവനാ ശിശുഭവനിലെ പെണ്‍കുട്ടികളെ വേനലവധിക്ക് വീട്ടില്‍ കൊണ്ടുപോയ അച്ഛന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. കുട്ടികളുടെയും ജനസേവാ അധികൃതരുടെയും പരാതിയിലാണ് കേസെടുത്തത്. രണ്ട് തവണ വിവാഹം കഴിച്ച അച്ഛന്‍ മധ്യവേനലവധിക്ക് ശിശുഭവനിലെ അധികൃതരുടെ അനുമതിയോടെ കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകാറുണ്ടായിരുന്നു.

കഴിഞ്ഞ തവണത്തെ വേനലവധിക്കായിരുന്നു സംഭവം. ഇത്തവണ പതിവ് പോലെ ഇയാള്‍ കുട്ടികളെ കൂട്ടിക്കൊണ്ട് പോകാന്‍ എത്തിയപ്പോള്‍ പിതാവിനൊപ്പം പോകാന്‍ കുട്ടികള്‍ വിസമ്മതിച്ചു. അധികൃതര്‍ കാര്യം അന്വേഷിച്ചപ്പോഴാണ് അച്ഛന്‍ തങ്ങളെ ഉപദ്രവിക്കാന്‍ ശ്രമിച്ച കാര്യം കുട്ടികള്‍ വെളിപ്പെടുത്തുന്നത്. തുടര്‍ന്ന് ഇടുക്കി സ്വദേശിയായ യശോധരനെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്.

0Shares