ഭോപ്പാല്‍: ശിവരാജ് സിംഗ് ചൗഹാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ബുധനാഴ്ച രാവിലെ ഗവര്‍ണര്‍ ആനന്ദീബെന്‍ പട്ടേലിനെ നേരില്‍ കണ്ട് ചൗഹാന്‍ രാജിക്കത്ത് കൈമാറുകയായിരുന്നു.
15 വര്‍ഷം നീണ്ടുനിന്ന ബി.ജെ.പി ഭരണത്തിനാണ് ഇതോടെ തിരശീല വീഴുന്നത്. മധ്യപ്രദേശില്‍ 109 സീറ്റുകള്‍ മാത്രമേ ബി.ജെ.പിക്കു നേടാന്‍ സാധിച്ചുള്ളു. 114 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷിയായി. കോണ്‍ഗ്രസിന് എസ്.പിയുടെയും ബി.എസ്.പിയുടെയും പിന്തുണ നേടിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് മദ്ധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ കോണ്‍ഗ്രസിനെ ക്ഷണിച്ചു. ഇന്ന് 12 മണിയോടെ കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കാണുമെന്നാണ് റിപ്പോര്‍ട്ട്.
ശിവരാജ് സിംഗ് ചൗഹാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു