ശമ്പളകുടിശ്ശിക ആവശ്യപ്പെട്ട ജോലിക്കാരിക്ക് മേൽ മോഷണക്കുറ്റം ആരോപിച്ചതിൽ പ്രതിഷേധിച്ചുകൊണ്ട് ഡൽഹിയിൽ വീട്ടുജോലിക്കാരുടെ പ്രതിഷേധം

  • Post category:news
  • Reading time:1 min read
You are currently viewing ശമ്പളകുടിശ്ശിക ആവശ്യപ്പെട്ട ജോലിക്കാരിക്ക് മേൽ മോഷണക്കുറ്റം ആരോപിച്ചതിൽ പ്രതിഷേധിച്ചുകൊണ്ട് ഡൽഹിയിൽ വീട്ടുജോലിക്കാരുടെ പ്രതിഷേധം

ന്യൂഡൽഹി: രണ്ട് മാസത്തെ ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട വീട്ടുജോലിക്കാരിയെ മോഷണക്കുറ്റം ആരോപിച്ച് മർദ്ദിച്ചതിലും തടവിലാക്കിയതിലും പ്രതിഷേധിച്ചുകൊണ്ട് ഡൽഹിയിൽ വീട്ടുജോലിക്കാരുടെ സമരം. കുറ്റാരോപിതയായ വീട്ടുജോലിക്കാരിയെ പിന്തുണച്ചുകൊണ്ട് ഹൈറൈസ് അപ്പാർട്ട്‌മെന്റ് സമുച്ചയത്തിൽ തന്നെ ജോലി ചെയ്യുന്ന 150 വീട്ടുജോലിക്കാരുടെ നേതൃത്വത്തിലാണ് പ്രക്ഷോഭമായി മാറിയ പ്രതിഷേധം അരങ്ങേറിയത്. ഇത് സംഘര്ഷത്തിലേക്കും വഴിവെച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും സ്ഥിതിഗതികൾ നിയന്ത്രിക്കുകയും ഉണ്ടായി. വീട്ടു ജോലിക്കാർ അപ്പാർട്ട്‌മെന്റുകൾക്ക് കല്ലെറിയുകയും ജനൽ ചില്ലകൾ തകർത്തക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.

“നീ ഓടിപോകാന്‍ ശ്രമിച്ചാല്‍ നിന്നെ ഓവു ചാലിലെറിയുമെന്നും കൊന്നു കളയു”മെന്നും വീട്ടിലുള്ളവര്‍ പറഞ്ഞതായി മര്‍ദ്ദനമേറ്റ വീട്ടമ്മ പറഞ്ഞു. രാവിലെ അറുമണിക്കു തന്നെ സ്ത്രീ തൊഴിലാളികളുടെ നേതൃത്വത്തില്‍ അപ്പാര്‍ട്ട്‌മെന്റിനു മുന്നില്‍ പ്രതിഷേധം ആരംഭിച്ചുവെന്ന് പൊലീസ് പറഞ്ഞു. തങ്ങളുടെ കൂടെ ജോലിചെയ്യുന്ന സ്ത്രീയെ അന്യായമായി ഒരു വീട്ടില്‍ തടങ്കലില്‍ വച്ചിരിക്കുകയായിരുന്നു എന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.

 

0Shares