ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ ചോര വീഴ്ത്തും; വിവാദ പരാമര്‍ശം നടത്തിയ രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ ചോര വീഴ്ത്തും; വിവാദ പരാമര്‍ശം നടത്തിയ രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍

തിരുവനന്തപുരം: വിവാദ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ അയ്യപ്പധര്‍മ്മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ ചോര വീഴ്ത്തി നടയടപ്പിക്കുമെന്നായിരുന്നു രാഹുല്‍ ഈശ്വര്‍ വിവാദ പ്രസ്താവന നടത്തിയത്. ഇതിനായി ഇരുപതോളം പേര്‍ തയ്യാറായി നിന്നിരുന്നു എന്നും രാഹുല്‍ ഈശ്വര്‍ വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കലാപത്തിന് ആഹ്വാനം നല്‍കിയതിന് രാഹുല്‍ ഈശ്വറിനെതിരെ എറണാകുളം പൊലീസ് കേസെടുത്തിരുന്നു. എറണാകുളത്തുനിന്ന് എത്തിയ പൊലീസ് സംഘം തിരുവനന്തപുരം നന്ദാവനത്തുള്ള ഫ്ലാറ്റിലെത്തി രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 153 എ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. സര്‍ക്കാരിന് മാത്രമല്ല, തങ്ങള്‍ക്കും വേണമല്ലോ പ്ലാന്‍ ബിയും സിയുമൊക്കെ. ശബരിമല സന്നിധിയില്‍ രക്തം വീണോ മൂത്രം വീണോ അശുദ്ധമായാല്‍ മൂന്നു ദിവസം നട അടച്ചിടുന്നതിന് ആരുടെയും അനുവാദം ആവശ്യമില്ല. നട തുറക്കണം എന്നു പറയാന്‍ ആര്‍ക്കും അധികാരവുമില്ല. ഈ സാദ്ധ്യത പരിഗണിച്ചായിരുന്നു ഇങ്ങനെ ഒരു സംഘം തയാറായി നിന്നത് രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍. അതേസമയം വിവാദമായതിനെത്തുടര്‍ന്ന് താന്‍ നടത്തിയ പ്രസ്താവന വളച്ചൊടിക്കപ്പെട്ടതാണെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു.

0Shares