തിരുവനന്തപുരം: താന്‍ ശബരിമല ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് അംഗം കെ.പി ശങ്കര്‍ദാസ്. താന്‍ ശബരിമലയിലെ ചടങ്ങിന്റെ ഭാഗമായാണ് പതിനെട്ടാം പടി കയറിയതെന്നും ആചാരവും ചടങ്ങും തമ്മില്‍ വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിന്റെ ഭാഗമായി ആരും ഇരുമുടിക്കെട്ടില്ലാതെയാണ് പടി ചവിട്ടിയത്. ദേവസ്വം അംഗമെന്ന നിലയില്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചതിനാലാണ് അവിടെ പങ്കെടുത്തത്. നേരത്തെ മലചവിട്ടിയപ്പോള്‍ ഇരുമുടിക്കെട്ടുമായാണ് പടി കയറിയത്. ഇത് ഞാന്‍ ദര്‍ശനത്തിനായി പടികയറിയതല്ലെന്നും ചടങ്ങിന്റെ ഭാമായാണെന്നും ശങ്കര്‍ദാസ് ആവര്‍ത്തിച്ചു.
ആചാര ലംഘനമുണ്ടായെങ്കില്‍ പരിഹാരക്രിയ ചെയ്യാന്‍ തയ്യാറാണ്. വത്സന് തില്ലങ്കരി ആചാര ലംഘനം തന്നെയാണ് നടത്തിയത്.പടിപൂജ ഒരു ചടങ്ങ് മത്രമാണ്. ആഴി തെളിയിക്കാന്‍ പോയപ്പോള്‍ താന്‍ കൂടെ പോവുകയായിരുന്നു. ദേവസ്വം ബോര്‍ഡ് പ്രതിനിധിയായി ബന്ധപ്പെട്ടവര്‍ ക്ഷണിച്ചതിന്റെ ഭാഗമായാണ് താന്‍ പോയത്. ഇത് എല്ലാ വര്‍ഷവും നടക്കാറുള്ളതാണ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സന്നിധാനത്ത് വരാതിരുന്നത് വ്യക്തിപരമായ കാരണങ്ങളാലാണെന്നും ശങ്കര്‍ദാസ് അറിയിച്ചു. കഴിഞ്ഞ ദിവസം സന്നിധാനത്ത് മുറികള്‍ ലഭ്യമാക്കാത്തത് അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ്. പമ്പയിലും സന്നിധാനത്തും പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവാദമില്ല. അതിനാല്‍ പരിമിതമായ സൗകര്യങ്ങളില്‍ എല്ലാവര്ക്കും താമസമൊരുക്കുക എന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ ആചാരലംഘനം നടത്തിയിട്ടില്ലെന്ന് കെപി ശങ്കര്‍ ദാസ്