ശബരിമല വ്രതത്തില്‍ നിന്ന് സ്ത്രീകളെ ഒഴിവാക്കുന്നത് കടുത്ത വിവേചനം: ടി.കെ.എ നായര്‍

  • Post category:news
  • Reading time:1 min read
You are currently viewing ശബരിമല വ്രതത്തില്‍ നിന്ന് സ്ത്രീകളെ ഒഴിവാക്കുന്നത് കടുത്ത വിവേചനം: ടി.കെ.എ നായര്‍

പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ശബരിമല ഉപദേശക സമിതി അധ്യക്ഷന്‍ ടി.കെ.എ നായര്‍. വ്രതത്തിന്റെ പേരില്‍ സ്ത്രീകളെ ഒഴിവാക്കുന്നത് കടുത്ത വിവേചനമാണ്. സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാത്തത് പഴക്കമുള്ള ആചാരമല്ല, 1940കളില്‍ സ്ത്രീകള്‍ ശബരിമലയില്‍ പോയിരുന്നു. ഇത് തനിക്ക് വ്യക്തിപരമായി അറിവുള്ളതാണെന്നും ടി.കെ.എ.നായര്‍ വ്യക്തമാക്കി.ഭക്തരില്‍ 90ശതമാനം 41 ദിവസത്തെ വ്രതമെടുക്കാതെയാണ് ശബരിമലയില്‍ ദര്‍ഷനത്തിനെത്തുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ എതിര്‍പ്പുമായി അമിക്കസ് ക്യൂറി രംഗത്തെത്തിയിരുന്നു. നിലവിലെ ആചാരങ്ങള്‍ തുടരണമെന്ന് അമിക്കസ് ക്യൂറി അറിയിച്ചിരുന്നു. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളാണ് സര്‍ക്കാരിന്റെ നിലപാട് മാറ്റത്തിന് പിന്നിലെന്നും അമിക്കസ് ക്യൂറി പറഞ്ഞിരുന്നു. പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷനാണ് കോടതിയെ സമീപിച്ചിരുന്നു. ശബരിമലയുടെ പ്രത്യേക പദവി വാദത്തെ സുപ്രീംകോടതി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.

0Shares