തിരുവനന്തപുരം: നിയമസഭാ സമ്മേളനം തുടങ്ങി മൂന്നാം ദിവസവും ശബരിമല വിഷയം ഉന്നയിച്ച് പ്രതിപക്ഷം രംഗത്ത്. ബഹളത്തിൽ കലാശിച്ചതിനാൽ ഇന്നും 15 മിനിറ്റിനകം സഭ പിരിഞ്ഞു. ചോദ്യോത്തര വേള റദ്ദ് ചെയ്തു. വിഷയത്തില്‍ 8 മണിക്കൂര്‍ ചര്‍ച്ച നടന്നുവെന്ന് സ്പീക്കര്‍ അറിയിച്ചു.
സ്പീക്കര്‍ മുന്‍വിധിയോടെ പെരുമാറുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. സഭ തുടങ്ങി നിമിഷങ്ങൾക്കകം പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങുകയും ചെയ്തു. ഇതോടെ സഭയിൽ ബഹളമുണ്ടായി. ഇതേത്തുടർന്നാണ് ചോദ്യോത്തര വേള റദ്ദ് ചെയ്ത് സഭ ഇന്നത്തേക്ക് പിരിഞ്ഞത്.
ശബരിമല വിഷയം മൂന്നാം ദിവസവും നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം; ബഹളത്തിൽ മുങ്ങിയ സഭ ഇന്നും പിരിഞ്ഞു