വ​നി​താ മ​തി​ലി​നു​ശേ​ഷം ശ​ബ​രി​മ​ല​യി​ൽ ര​ണ്ടു യു​വ​തി​ക​ൾ ക​യ​റി​യ​ത് യു.​ഡി‌​.എ​ഫും ബി​.ജെ.​പി​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി; സി.​പി.​എം തെ​ര‍​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ട് വായിക്കാം

  • Post category:news
  • Reading time:1 min read
You are currently viewing വ​നി​താ മ​തി​ലി​നു​ശേ​ഷം ശ​ബ​രി​മ​ല​യി​ൽ ര​ണ്ടു യു​വ​തി​ക​ൾ ക​യ​റി​യ​ത് യു.​ഡി‌​.എ​ഫും ബി​.ജെ.​പി​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി; സി.​പി.​എം തെ​ര‍​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ട് വായിക്കാം

ശ​ബ​രി​മ​ല​യി​ലെ യു​വ​തീ​പ്ര​വേ​ശ​നം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി​ക്ക് കാ​ര​ണ​മാ​യെ​ന്ന് സി.​പി​.എം. വ​നി​താ മ​തി​ലി​നു​ശേ​ഷം ശ​ബ​രി​മ​ല​യി​ൽ ര​ണ്ടു യു​വ​തി​ക​ൾ ക​യ​റി​യ​ത് യു.​ഡി‌​.എ​ഫും ബി​.ജെ​.പി​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി. ഇ​ത് അ​നു​ഭാ​വി​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ ആ​ഘാ​തം സൃ​ഷ്ടി​ച്ചു​വെ​ന്നും സി.​പി.​എം വി​ല​യി​രു​ത്തി. പാ​ർ​ട്ടി മു​ഖ​പ​ത്ര​മാ​യ ദേ​ശാ​ഭി​മാ​നി​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ.

ജനങ്ങളുടെ മനസ്സ് മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടത് ഗൗരവകരമാണെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു . ഇത്യു ഗൌരവതരമാണ് .യു.​ഡി​.എ​ഫി​ന് ബി​.ജെ​.പി വോ​ട്ട് മ​റി​ച്ചു. എ​ന്നി​ട്ടും ബി.​ജെ​.പി​യു​ടെ വോ​ട്ട് ശ​ത​മാ​നം കൂ​ടി​യ​തും ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു. കേ​ന്ദ്ര​ത്തി​ൽ മ​ത​നി​ര​പേ​ക്ഷ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ന്ന​തി​ന‌് ഇ​ട​തു​പ​ക്ഷ സാ​ന്നി​ധ്യം ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്ന മു​ദ്രാ​വാ​ക്യ​ത്തി​ന‌് വി​ശ്വാ​സം നേ​ടാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും സി.​പി​.എ​മ്മി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ടി​ലു​ണ്ട‌്.

ബി.ജെ.പി കേന്ദ്രത്തിൽ വീണ്ടും സർക്കാർ രൂപീകരിക്കുമെന്ന ഭയം മതനിരപേക്ഷ മനസ്സുകളിൽ യു.ഡി.എഫിന‌് അനുകൂലമായി ചുവടുമാറ്റത്തിന‌് ഇടയാക്കിയെന്നും റിപ്പോർട്ടിലുണ്ട‌്. കേന്ദ്രകമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ട‌് ഞായർ, തിങ്കൾ ദിവസങ്ങളിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം ചർച്ചക്ക് ശേഷം അംഗീകരിച്ചു. ജനങ്ങളെ തിരിച്ചുപിടിക്കാൻ ശക്തമായ രാഷ‌്ട്രീയ ഇടപെടലിന‌് ആഹ്വാനം ചെയ്യുന്ന റിപ്പോർട്ട് ജനങ്ങൾ അകന്നതും പരമ്പരാഗത വോട്ടിൽ ഒരുഭാഗത്തിന്‍റെ വിട്ടുപോകലും മനസ്സിലാക്കാൻ ആഴത്തിലുള്ള അവലോകനം ആവശ്യമാണെന്നും വിലയിരുത്തുന്നു.

തെ​ര​ഞ്ഞെ​ടു​പ്പ‌് തി​രി​ച്ച​ടി​യി​ൽ നി​ന്ന‌് മു​ന്നേ​റു​ന്ന​തി​ന് വ​ർ​ധി​ത ഊ​ർ​ജ​ത്തോ​ടെ​യും നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തോ​ടെ​യും ദൗ​ർ​ബ​ല്യം മ​റി​ക​ട​ക്കു​മെ​ന്ന‌് സി​.പി​.എം റി​പ്പോ​ർ​ട്ട‌ി​ൽ വ്യ​ക്ത​മാ​ക്കി.

0Shares