
ദില്ലി: പാകിസ്ഥാനിലെ ഭീകര കേന്ദ്രം ഇന്ത്യൻ സേന തകർത്തതിന് പിന്നാലെ പ്രകോപനവുമായി പാക്ക് സൈന്യം. ഇന്ത്യൻ അതിർത്തിയിൽ പാക്ക് പോർ വിമാനങ്ങൾ കിടന്നതിനാൽ ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു. ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച് പാക്ക് പോർവിമാനങ്ങൾ ബോംബ് വാർഷിച്ചതായും സൂചനയുണ്ട്.

ഇന്ത്യൻ സൈന്യത്തിൻ്റെ തിരിച്ചടിയിൽ ഭയന്ന് പാക്ക് വിമാനം പിന്മാറുകയായിരുന്നു. ഇന്ത്യയുടെ തിരിച്ചടിയിൽ പാക്ക് പോർ വിമാനങ്ങളിലൊന്ന് തകർന്നതായും പറയുന്നു. ഔദ്യോഗിക റിപ്പോർട്ട് ലഭ്യമായിട്ടില്ല.
