വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റാനോ തിരിമറി നടത്താനോ ഉള്ള തന്ത്രമാണ് എക്സിറ്റ് പോള്‍: മമതാ ബാനര്‍ജി

  • Post category:news
  • Reading time:1 min read
You are currently viewing വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റാനോ തിരിമറി നടത്താനോ ഉള്ള തന്ത്രമാണ് എക്സിറ്റ് പോള്‍: മമതാ ബാനര്‍ജി

കൊല്‍ക്കത്ത: രാജ്യത്ത് ഏഴാംഘട്ടം പോളിങും പൂര്‍ത്തിയായതോടെ വിവിധ ഏജന്‍സികള്‍ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുമെന്ന എക്സിറ്റ് പോള്‍ പുറത്ത് വിട്ടതോടെ. ഫലങ്ങളെ തള്ളി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

താന്‍ എക്‌സിറ്റ് പോള്‍ ഗോസിപ്പുകളില്‍ വിശ്വസിക്കുന്നില്ലയെന്നും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി നടത്തുന്നതിനുവേണ്ടിയുള്ള കള്ളക്കളിയുടെ ഭാഗമായാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന എക്‌സിറ്റ് പോളുകളെന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അഭിപ്രായപ്പെട്ടു. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ച് ശക്തമായി നില്‍ക്കുമെന്നും ഒന്നിച്ച് ക്രിയാത്മകമായി പോരാടുമെന്നും മമത വ്യക്തമാക്കി.

0Shares