വോട്ടിംഗ് മെഷീനില്‍ തകരാര്‍; മുഖ്യമന്ത്രിക്ക് വോട്ട് ചെയ്യാന്‍ സാധിച്ചത് വൈകി; ചിലരുടെ അതിമോഹം നടക്കില്ല; ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് പിണറായി വിജയന്‍

  • Post category:news
  • Reading time:1 min read
You are currently viewing വോട്ടിംഗ് മെഷീനില്‍ തകരാര്‍; മുഖ്യമന്ത്രിക്ക് വോട്ട് ചെയ്യാന്‍ സാധിച്ചത് വൈകി; ചിലരുടെ അതിമോഹം നടക്കില്ല; ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് പിണറായി വിജയന്‍

കണ്ണൂര്‍: കേരളത്തില്‍ എല്ലായിടത്തും പോരാട്ടം എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബി.ജെ.പി എല്ലായിടത്തും മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും ചിലരുടെ അതിമോഹം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് അതിരാവിലെ തന്നെ പിണറായിയിലെ പോളിങ്‌ ബൂത്തില്‍ എത്തിയെങ്കിലും യന്ത്രത്തകരാര്‍ മൂലം വൈകിയാണ് മുഖ്യമന്ത്രിക്ക് വോട്ട് ചെയ്യാന്‍ ആയത്. ഇടതുമുന്നണി പത്തിലേറെ സീറ്റുകള്‍ നേടുമെന്ന് കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന മീറ്റ് ദ പ്രസില്‍ മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

0Shares