
പാകിസ്ഥാനിൽ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. കാർഷിക വിളകൾ നശിപ്പിക്കുന്ന വെട്ടുക്കിളി ശല്യം നിയന്ത്രണാതീതമായതോടെയാണ് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്.

പ്രതിസന്ധി മറികടക്കാൻ 730 കോടി രൂപയുടെ കർമ്മ പദ്ധതി ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചു.
