വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ സൈന്യത്തിനു നേരെ വീണ്ടും പാക് ആക്രമണം.

  • Post category:news
  • Reading time:1 min read
You are currently viewing വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ സൈന്യത്തിനു നേരെ വീണ്ടും പാക് ആക്രമണം.

ജമ്മുകാശ്മീര്‍: വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ വീണ്ടും ഇന്ത്യന്‍ അതിര്‍ത്തിയില്‍ മോര്‍ട്ടാര്‍ ആക്രമണം നടത്തി. വെള്ളിയാഴ്ച രാവിലെ ജമ്മു കശ്മീരിലെ അര്‍ണിയ മേഖലയിലായിരുന്നു പാക് റേഞ്ചേഴ്‌സ് ഏകപക്ഷീയ ഷെല്ലാക്രമണം നടത്തിയത്.

രാജ്യാന്തര അതിര്‍ത്തിയിലെ ഇരുമ്പ് വേലിക്ക് സമീപം ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബി.എസി.എഫ് ജവാന്മാര്‍ക്കു നേരെ മോര്‍ട്ടാര്‍ ഷെല്ലുകള്‍ വന്നു പതിക്കുകയായിരുന്നു. പാക് ഷെല്ലാക്രമണത്തില്‍ ഒരു ജവാന് നിസാര പരിക്കേറ്റതായും ഉടന്‍ തന്നെ ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തിയതായും ബി.എസ്.എഫ് അറിയിച്ചു.

0Shares