വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്ഥാന് ഇന്ത്യന്‍ സേനയുടെ തിരിച്ചടി: രണ്ട് പാക് സൈനീകര്‍ കൊല്ലപ്പെട്ടു.

  • Post category:news
  • Reading time:1 min read
You are currently viewing വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്ഥാന് ഇന്ത്യന്‍ സേനയുടെ തിരിച്ചടി: രണ്ട് പാക് സൈനീകര്‍ കൊല്ലപ്പെട്ടു.

ജമ്മുകാശ്മീര്‍: നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം നടത്തുന്ന ആക്രമണങ്ങള്‍ക്ക് തിരിച്ചടി കൊടുത്ത് ഇന്ത്യന്‍ സൈന്യം ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് പാക് സൈനീകര്‍ കൊല്ലപ്പെട്ടു. ജമ്മുകശ്മീരിലെ പൂഞ്ച്, രജൗറി ജില്ലകളിലെ രണ്ട് മേഖലകളിലാണ് നിയന്ത്രണ മേഖലയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.

മോട്ടോര്‍ ഷെല്ലുകളും, ഓട്ടോമാറ്റിക് തോക്കുകളും ഉപയോഗിച്ചാണ് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെയും ജനവാസ മേഖലകളിലേക്കും പാകിസ്ഥാന്‍ ആക്രമണം നടത്തിയത്. ഇതേ തുടര്‍ന്ന് പാകിസ്ഥാനിലെ ഭിംഭര്‍, ഗാലി മേഖലകളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവയ്പ്പിലാണ് രണ്ട് പാകിസ്ഥാന്‍ സൈനീകര്‍ കൊല്ലപ്പെട്ടത്.

0Shares