ഹൈദരാബാദ്: ബലാത്സംഗം തുടര്‍ക്കഥയാകുമ്പോള്‍. എഴുപ്പത്തി രണ്ടുകാരനായ വൃദ്ധന് പതിനൊന്ന്കാരിയെ ബലാത്സംഗം ചെയ്തു. പുതുമ തോന്നില്ല കാരണം എവിടെ നോക്കിയാലും പീഡനം തന്നെയാണ് വാര്‍ത്ത. പക്ഷെ ഇവിടെ ഈ വൃദ്ധന് പീഡിപ്പിക്കാന്‍ തെരഞ്ഞെടുത്ത വഴി കേട്ടാല്‍ ഞെട്ടും. അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് പ്രലോഭിപ്പിച്ച ശേഷമാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

വനസ്തിപുരം സ്വദേശിയായ കൃഷ്ണയാണ് ഇത്തരത്തിലൊരു ക്രൂര പീഡനം നാലാം ക്ലാസുകാരിയായ പെണ്‍കുട്ടിയോട് ചെയ്തത്. കൂലിപ്പണിക്കാരായ അച്ഛനമ്മമാര്‍ക്കൊപ്പമാണ് പെണ്‍കുട്ടി കഴിഞ്ഞിരുന്നത്. ഇവര്‍ ജോലിയ്ക്ക് പോകുന്ന സമയം നോക്കി പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ച് വരുത്തിയ ശേഷം അശ്ലീല സിനിമകള്‍ കാണിച്ച് പ്രലോഭിപ്പിക്കുകയായിരുന്നു.

അടുത്ത വീട്ടിലെ വൃദ്ധന് ഉപദ്രവിയ്ക്കുന്നുണ്ടെന്ന് പെണ്‍കുട്ടി അച്ഛനമ്മമാരോട് പരാതിപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ അത് വിശ്വസിക്കാന്‍ തയ്യാറായിരുന്നില്ല. സ്കൂളിലെ അധ്യാപകരാണ് പീഡനവിവരം പോലീസില്‍ അറിയിച്ചത്. പെണ്‍കുട്ടിയില്‍ നിന്ന് വിശദമായി മൊഴി എടുത്ത ശേഷം പോലീസ് കൃഷ്ണയേയും ചോദ്യം ചെയ്തു. ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് ഇയാള്‍ കുറ്റം സമ്മതിച്ചു.
