കന്യാകുമാരി: വീട്ടില്‍ അതിക്രമിച്ച് കയറിയ അക്രമി സംഘം ദമ്പതികളെ വെട്ടികൊന്നു. നാഗർകോവിലിൽ കഴിഞ്ഞ ദിവസം രാത്രിയാണ് ക്രൂര കൊലപാതകം നടന്നത്. മണികണ്ഠൻ(42), ഭാര്യ കല്യാണി(40) എന്നിവരാണ് കൊല്ലപ്പെട്ടത്.
രാത്രി പത്തരയോടെ വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ട് കല്യാണി വാതിൽ തുറന്നതാണ്. അപ്പോഴേക്കും നാലംഗ സംഘം അരിവാളുകൊണ്ട് വെട്ടി. ഈ സമയം കല്യാണിയുടെ കരച്ചിൽ കേട്ടാണ് ഭർത്താവും മകളും എത്തിയത്. തുടർന്ന് അക്രമികൾ അവരെയും വെട്ടിവീഴ്ത്തി രക്ഷപെട്ടു. കല്യാണി അപകട സ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഭർത്താവ് മണികണ്ഠൻ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഗുരുരതര പരിക്കേറ്റ് മകള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികള്‍ക്കായുള്ള തിരച്ചിൽ പോലീസ് ആരംഭിച്ചു. കൊലപാതക കാരണം വ്യക്തമല്ല. അന്വേഷണം നടന്നുവരികയാണ്.