വിഷ്ണുവിൻ്റെ ഞാന്‍ പത്താമത്തെ അവതാരമാണ്; തൻ്റെ വ്രതം കാരണമാണ് മഴലഭിക്കുന്നത്; ജോലിക്കാന്‍ ഹാജരാകാന്‍ കഴിയില്ലെന്ന സര്‍ക്കാരുദ്യോഗസ്ഥൻ്റെ കാരണംകാണിക്കല്‍ കത്ത് വൈറലായി

  • Post category:news
  • Reading time:1 min read
You are currently viewing വിഷ്ണുവിൻ്റെ ഞാന്‍ പത്താമത്തെ അവതാരമാണ്; തൻ്റെ വ്രതം കാരണമാണ് മഴലഭിക്കുന്നത്; ജോലിക്കാന്‍ ഹാജരാകാന്‍ കഴിയില്ലെന്ന സര്‍ക്കാരുദ്യോഗസ്ഥൻ്റെ കാരണംകാണിക്കല്‍ കത്ത് വൈറലായി

അഹമ്മദാബാദ്: താന്‍ മഹാവിഷ്ണുവിൻ്റെ പത്താമത്തെ അവതാരമാണെന്ന് ഗുജറാത്തിലെ ഒരുസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. അവതാരമായതിനാല്‍ ജോലിക്ക് ഹാജരാകാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ഗുജറാത്തില്‍ സര്‍ക്കാരുദ്യോഗസ്ഥൻ്റെ കത്ത് വൈറലായി. സര്‍ദാര്‍ സരോവര്‍ പുനര്‍വാസ്വദ് ഏജന്‍സിയില്‍ (എസ്.എസ്.പി.എ) സൂപ്രണ്ടിങ് എഞ്ചിനീയറായ രമേഷ് ചന്ദ്ര ഫെഫാര്‍ ആണ് വിഷ്ണുവിന്റെ അവതാരമായ കല്‍ക്കിയാണ് താനെന്നും അതിനാല്‍ ജോലിക്ക് വരാന്‍ സാധിക്കില്ലെന്നും അറിയിച്ചത്. ലോകക്ഷേമത്തിന് വേണ്ടി തപസ്സിരിക്കേണ്ടതുണ്ട്. താനിപ്പോള്‍ അനുഷ്ഠിക്കുന്ന തപസ്സിൻ്റെ ഫലമായാണ് രാജ്യത്ത് കഴിഞ്ഞ 19 വര്‍ഷമായി മഴ നന്നായി പെയ്യുന്നത്. ഓഫീസില്‍ ഇരുന്ന് തപസ്സെടുക്കാന്‍ തനിക്ക് കഴിയില്ല. ഓഫീസില്‍ വന്നിരുന്ന് സമയം പോക്കണോ അതോ രാജ്യത്തെ വരള്‍ച്ച ഇല്ലാതാക്കാന്‍ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ നടത്തണോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാമെന്നും കാരണം കാണിക്കല്‍ നോട്ടീസിനുള്ള മറുപടിയില്‍ പറയുന്നു. അനധികൃതമായി ഏറെ കാലം അവധിയെടുത്തിനെ തുടര്‍ന്ന് ലഭിച്ച കാരണം കാണിക്കല്‍ നോട്ടീസിനാണ് ഫെഫാര്‍ ഇത്തരത്തില്‍ മറുപടി നല്‍കിയത്. കഴിഞ്ഞ എട്ടുമാസത്തിനിടേ ആകെ 16 ദിവസമാണ് രമേഷ് ഹാജരായത്.

0Shares