
കൊച്ചി: കൈരളി ചാനലിന്റെ കൊച്ചി യൂണിറ്റിലെ ക്യാമറമാനായ നിലമ്പൂര്‍ പൂക്കോട്ടുംപാടം സ്വദേശി അഭിലാഷിനെതിരെ സ്ത്രീ പീഡനത്തിന് പോലീസ് കേസെടുത്തു. വിവാഹവാഗ്ദാനം നല്കിയ പീഡിപ്പിച്ചു, ജാതിപ്പേര് വിളിച്ചു അധിക്ഷേപിച്ചു എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ദളിത് യുവതി നല്കിയ പരാതിയിന്മേലാണ് മതിലകം പോലീസ് അഭിലാഷിനെതിരെ കേസെടുത്തത്.

വിവാഹവാഗ്ദാനം നല്കി 2012 മുതല്‍ 2016 വരെ ഗുരുവായൂര്‍, ചോറ്റാനിക്കര എന്നിവിടങ്ങളില്‍ വെച്ച് പല തവണ പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. എന്നാൽ, പിന്നീട് ഇയാൾ നിന്നും പിന്മാറിയതോടെ യുവതി ഇരിങ്ങാലക്കുട വനിത പൊലീസ് സെല്ലില്‍ പരാതി നല്‍കുകയായിരുന്നു. 2011ല്‍ നിലമ്പൂരില്‍ വെച്ച് സുഹൃത്തിന്റെ വിവാഹച്ചടങ്ങിനിടെയാണ് അഭിലാഷിനെ പരിചയപ്പെട്ടതെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.
