ഭോപ്പാല്‍: മധ്യപ്രദേശ് ഭക്ഷ്യ, സിവില്‍ സപ്ലൈ വകുപ്പ് മന്ത്രി ഓം പ്രകാശ് ധ്രുവെ പരസ്യമായി കുട്ടികളെ തല്ലുന്ന വീഡിയോ പുറത്ത്. കഴിഞ്ഞ ദിവസം ദിന്‍ഡോരി ജില്ലയിലെ ഷാപൂരയിലാണ് സംഭവം. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ നടന്ന സംഭവത്തിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങള്‍ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്.

വിവാഹ സല്‍ക്കാരത്തിനിടെ ആള്‍ക്കൂട്ടത്തിനൊപ്പം മന്ത്രി ചുവടുവെയ്ക്കുന്നതും പിന്നീട് തന്റെ അടുത്ത് നില്‍കുന്ന കുട്ടികളെ അടിച്ച് ഓടിക്കുന്നതുമാണ് ദൃശ്യങ്ങള്‍. ചടങ്ങിലെ നൃത്തത്തിനിടെ ആളുകള്‍ വലിച്ചെറിയുന്ന രൂപകള്‍ കുട്ടികള്‍ ശേഖരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മന്ത്രി കുട്ടികളെ അടിച്ച് ഓടിക്കുന്നത്.