വിവാഹ ദിനത്തിലെ റാഗിങ്ങ് പരമാവധി സഹിച്ചു; വധുവിൻ്റെ മുന്നിലിട്ട് ഭക്ഷണ ശാലയിലും തുടർന്നതോടെ വരൻ ക്ഷുഭിതനായി; പിന്നീട് സംഭവിച്ചത്, വീഡിയോ പുറത്ത്

  • Post category:news
  • Reading time:1 min read
You are currently viewing വിവാഹ ദിനത്തിലെ റാഗിങ്ങ് പരമാവധി സഹിച്ചു; വധുവിൻ്റെ മുന്നിലിട്ട് ഭക്ഷണ ശാലയിലും തുടർന്നതോടെ വരൻ ക്ഷുഭിതനായി; പിന്നീട് സംഭവിച്ചത്, വീഡിയോ പുറത്ത്

കൊച്ചി: കല്യാണ വീടുകളിൽ റാഗിങ്ങ് തുടർക്കഥയാകുന്നത് കഴിഞ്ഞ ദിവസങ്ങളിൽ വലിയ വിമർശനങ്ങൾക്ക് ഇടനൽകിയിരുന്നു. എന്നാൽ നമ്മൾ മലയാളികൾ മാറാറില്ല എന്നതിൻ്റെ ഒരു ഉദാഹരണം കൂടി പുറത്ത് വന്നു. വിവാവഹ സദ്യ കഴിക്കുമ്പോൾ സുഹൃത്തുക്കളുടെ റാഗിങ് താങ്ങാനാവാതെ ഭക്ഷണം വലിച്ചെറിയുന്ന വരൻ്റെ ദൃശ്യം. ഈ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. വധുവിൻ്റെയും വീട്ടുകാരുടെയും മുന്നിലിട്ട് കൂട്ടുകാർ കാണിക്കുന്ന ചില തോന്നിവാസങ്ങൾ പല കല്യാണവീട്ടിലും കയ്യാങ്കളിക്ക് വരെ വേദിയായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വരനെ ശവപ്പെട്ടിയിൽ ആനയിച്ച കൂട്ടുകാരുടെ പ്രവർത്തി കേരളത്തെ നാണംകെടുത്തുകയുമുണ്ടായി. ഇത്തരം സാഹചര്യങ്ങളിൽ സുഹൃത്തുക്കളുടെ ഇഷ്ടത്തിന് വഴങ്ങാറാണ് ഭൂരിഭാഗം വരന്മാരും ചെയ്യുന്നത്. ഇതിൽനിന്നും വ്യത്യസ്തമായിരിക്കുകയാണ് ഇപ്പോൾ പ്രചരിക്കുന്ന പുതിയ വീഡിയോയിൽ കാണുന്ന വരൻ. ഇതിൽ കാണിക്കുന്നത് പ്രകാരം വരനും വധുവിനുമായി വലിയൊരു വാഴയിലയിൽ ഭക്ഷണം വിളമ്പുന്നു. ഇതിനിടയില്‍ സുഹൃത്തുക്കള്‍ നിര്‍ദേശങ്ങള്‍ നല്‍കുകയും ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്നുണ്ട്. വരന്‍ ആദ്യം ഇതെല്ലാം ചിരിച്ചു കൊണ്ടാണു നോക്കിയിരിക്കുന്നത്. ഇതിനുശേഷം ചോറ് വിളമ്പുകയും വധു അതെല്ലാം തൻ്റെ വശത്തേക്കു മാറ്റിയിടുകയും ചെയ്യുന്നു. സുഹൃത്തുക്കള്‍ ഇതെല്ലാം നോക്കി ചിരിക്കുകയും കളിയാക്കുകയും ചെയ്യുന്നതോടെ വരന്‍ ദേഷ്യം കൊണ്ടു മേശയടക്കം മറിച്ചിട്ട് പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

https://www.facebook.com/officialorangemedialive/videos/2078866632151360/

0Shares