വിളിച്ചത് സഹോദരിയെന്ന്, അയച്ചത് അശ്ലീല സന്ദേശം: കുടുങ്ങിയത് ബി.ജെ.പി പ്രവര്‍ത്തകന്‍.

  • Post category:news
  • Reading time:1 min read
You are currently viewing വിളിച്ചത് സഹോദരിയെന്ന്, അയച്ചത് അശ്ലീല സന്ദേശം: കുടുങ്ങിയത് ബി.ജെ.പി പ്രവര്‍ത്തകന്‍.

മുംബൈ: ബി.ജെ.പി വനിതാ നേതാവിന് അശ്ലീല സന്ദേശമയച്ച പാര്‍ട്ടി പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പി വക്താവും ഫാഷന്‍ ഡിസൈനറുമായ ഷൈന നാനാ ചുഡസാമയ്ക്കാണ് വാരണാസിയിലെ ബി.ജെ.പി പ്രവര്‍ത്തകനായ ജയന്ത് സിങ് അശ്ലീല സന്ദേശമയച്ച് കുടുങ്ങിയത്.

പിറന്നാള്‍ ആശംസകള്‍ അയച്ചാണ് ഇയാള്‍ സന്ദേശമയച്ച് തുടങ്ങിയതെങ്കിലും പിന്നീട് അത് മോശമായ രീതിയിലേക്ക് മാറുകയായിരുന്നു. സഹോദരിയെ പോലെയാണ് ഷൈനയെ കാണുന്നതെന്ന് പറഞ്ഞിരുന്ന ജയന്ത് കുമാര്‍ സിങ് പിന്നീട് അശ്ലീല സന്ദേശമയച്ചു തുടങ്ങിയപ്പോഴാണ് പരാതി നല്‍കിയത്. സ്ത്രീക്കെതിരായ അതിക്രമം തടയുന്നതിനുള്ള ഐടി ആക്ട് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

 

0Shares