വില്‍ക്കാനുണ്ട് കാര്‍… പഴയകാറിന്റെ ഗ്രാഫിക് വീഡിയോ യൂടുബിലിട്ട് കാര്‍ വിറ്റ വിരുതന്‍.

  • Post category:news
  • Reading time:1 min read
You are currently viewing വില്‍ക്കാനുണ്ട് കാര്‍… പഴയകാറിന്റെ ഗ്രാഫിക് വീഡിയോ യൂടുബിലിട്ട് കാര്‍ വിറ്റ വിരുതന്‍.

ലാറ്റ്വിയ: ഒരു പഴയ സാധനം വില്‍ക്കാനുണ്ടെങ്കില്‍ നമ്മളെന്ത് ചെയ്യും. അതിന് പരമാവധി പബ്ലിസിറ്റി കൊടുത്ത് എങ്ങനെയെങ്കിലും അത് വില്‍ക്കാന്‍ നോക്കും. അതുപലെ തന്നെയാണ് ലാറ്റ്വിയ സ്വദേശി യൂജിന്‍ റോമനോസ്‌കി ചെയ്തതും. എന്നാല്‍ അതിത്തിരി വ്യത്യസ്തമായ രീതിയിലാണെന്ന് മാത്രം. ഗ്രാഫിക്സ് ഡിസൈനര്‍ യൂജിന്‍ തന്റെ 1996 മോഡല്‍ സുസുക്കി വിറ്റാരെ വില്‍ക്കാനുണ്ടെന്ന് കാണിച്ചൊരു ഗ്രാഫിക് വീഡിയോ തയ്യാറാക്കി യൂട്യൂബിലിട്ടു.

വിറ്റാര വാങ്ങാന്‍ ആളുകള്‍ വന്നെന്നു മാത്രമല്ല വീഡിയോ വൈറലാകുകയും ചെയ്തു. ലോകത്തിലെ ഏറ്റവും മികച്ച സെക്കന്റ്ഹാന്‍ഡ് കാര്‍ പരസ്യം എന്ന പേരിലാണ് സമൂഹ മാധ്യമങ്ങള്‍ വീഡിയോയെ ഏറ്റെടുത്തിയിരിക്കുന്നത്. ബൈ മൈ വിറ്റാര എന്ന പേരില്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോ ഇതുവരെ 25 ലക്ഷം ആളുകളാണ് കണ്ടത്.

0Shares