
തിരുവനന്തപുരം: മലയാള സിനിമയിലെ വനിത കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്റ്റീവിനെ കുറിച്ച് നല്ലൊരു പ്രതീക്ഷയുണ്ടായിരുന്നതാണെന്നും ഇപ്പോള്‍ അതില്ലെന്നും കോണ്‍ഗ്രസ് നേതാവ് വിഷ്ണുനാഥ്. ഈ സംഘടന വിമന്‍ കളക്ടീവ് അല്ല വിമന്‍ സെലക്ടീവാണെന്നും വിഷ്ണു നാഥ് ആരോപിക്കുന്നു. ഐ.എഫ്.എഫ്.കെ. ഇത്തവണ അതിന്റെ ശോഭ കെടുത്തിയത് സുരഭിയുമായും മിന്നാമിനുങ്ങുമായും ബന്ധപ്പെട്ട വിവാദമാണ്.

വിവാദത്തെ സംബന്ധിച്ച് ഉത്തരവാദത്തപ്പെട്ട ചിലരുടെ പ്രതികരണവും മറ്റു ചിലരുടെ പ്രതികരണമില്ലായ്മയുമാണ് ഇത് പറയാന്‍ എന്നെ പ്രേരിപ്പിച്ചത്. അക്കാദമി ചെയര്‍മാന്‍ പറഞ്ഞത് ദേശീയ അവാര്‍ഡ് നേടിയ നടിയെ വീട്ടില്‍ ചെന്ന് ഖനിക്കാന്‍ കഴിയില്ല എന്നാണ്. അവരുടെ പാസ് അടിച്ചു വച്ചിരിക്കുകയായിരുന്നു. വന്നു വാങ്ങിയില്ല എന്നൊക്കെയായിരുന്നു. എന്റെ അഭിപ്രായത്തില്‍ സുരഭിയെ ക്ഷണിക്കണമായിരുന്നു. അവരെ ഉദ്ഘാടനവേദിയില്‍ ആദരിക്കേണ്ട ചുമതല അക്കാദമിക്കുണ്ടായിരുന്നു. വിഷ്ണുനാഥ് തന്റെ അഭിപ്രായം വ്യക്തമാക്കുന്നു.
വിമന്‍ കലക്റ്റീവ് എന്നു പറയുന്ന ഒരു സംഘടന രൂപീകരിച്ചിട്ടുണ്ട്. അവരുപോലും ഈ പ്രശ്‌നം ഉന്നയിച്ചില്ല. അത് വിമന്‍ ഇന്‍ കലക്റ്റീവ് അല്ല. വിമന്‍ ഇന്‍ സെലക്ടീവ് ആണ്. കളക്ടീവ് ആയിരുന്നെങ്കില്‍ ഈ പ്രശ്‌നത്തിന് ഒരു പരിഹാരം കാണുമായിരുന്നു. സ്ത്രീപ്രാതിനിധ്യത്തെക്കുറിച്ച് നടന്ന ഓപ്പണ്‍ ഫോറത്തില്‍ പോലും ദേശീയ അവാര്‍ഡ് കിട്ടിയ സ്ത്രീക്ക് ഒരു കസേര കൊടുത്തില്ല. അതിനെക്കുറിച്ച് ചോദിക്കേണ്ടത് വിമന്‍ ഇന്‍ കളക്ടീവ് എന്ന സംഘടനയായിരുന്നു. പക്ഷേ അവര്‍ അതില്‍ ഇടപെട്ടില്ല. ആ സംഘടനയെക്കുറിച്ച് നല്ല ഒരു പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്ല, മലയാളത്തിലെ പ്രമുഖ പത്രത്തിന്റെ ഓണ്‍ലൈനില്‍ നല്‍കിയ അഭിമുഖത്തിലാണ് വിഷ്ണു നാഥ് ഇരുപത്തിരണ്ടാമത് ഫിലിം ഫെസ്റ്റിവലിനെ പറ്റിയും നടിമാരുടെ പുതിയ സംഘടനയെ പറ്റിയും തന്‍റെ അഭിപ്രായം പറഞ്ഞത്.
