വിനായകന് പുരസ്ക്കാരം നൽകിയ മുഖ്യമന്ത്രിയെ അഭിനന്ദിച്ചുകൊണ്ട് നടൻ ഹരീഷ് പേരടി

  • Post category:news
  • Reading time:1 min read
You are currently viewing വിനായകന് പുരസ്ക്കാരം നൽകിയ മുഖ്യമന്ത്രിയെ അഭിനന്ദിച്ചുകൊണ്ട് നടൻ ഹരീഷ് പേരടി

മലയാള സിനിമയിലെ മുൻനിര താരങ്ങൾ പങ്കെടുക്കാതെ ശ്രദ്ധേയമായ സംസ്ഥാന സിനിമാ പുരസ്‌ക്കാര ചടങ്ങിൽ മികച്ച നടനുള്ള പുരസ്ക്കാരം വിനായകന് നൽകിയ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചുകൊണ്ട് നടൻ ഹരീഷ് പേരടി.

‘അടിയന്തരാവസ്ഥയുടെ ഭീകരത ഓര്‍മപ്പെടുത്താന്‍ ചോരകറയുള്ള കുപ്പായവുമിട്ട നിയമസഭയിലേക്ക് കയറി വന്ന പ്രിയപ്പെട്ട സഖാവേ… ഞാന്‍ ദളിതനാണെന്ന് സ്വയം പ്രഖ്യാപിച്ച ഈ വലിയ നടന് അതിനുമപ്പുറം ഈ വലിയ മനുഷ്യന് സ്വന്തം കൈകാണ്ട് അവാര്‍ഡ് കൊടുക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ് നിങ്ങളുടെ രാഷ്ട്രീയ ജീവിതത്തെ സമ്പന്നമാക്കുന്നത്. പിന്നെ എന്തിനാണ് വെറെ എരുവും പുളിയും. ലാല്‍സലാം…’ എന്നാണ് ഇതിനെ സംബന്ധിച്ച് ഹരീഷ് തന്റെ ഫേസ്‌ബുക്കിൽ കുറിച്ചത്.

സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ താൻ ഒരു ദളിതനാണെന്നും അതിൽ അഭിമാനമുണ്ടെന്നും വിനായകൻ പറഞ്ഞിരുന്നു. പുരസ്‌ക്കാര ചടങ്ങിൽ പ്രമുഖ താരങ്ങൾ പങ്കെടുക്കാത്തതിനെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചപ്പോൾ, മുൻ നിര താരങ്ങൾ ഇല്ലാത്ത കാലത്തും മലയാള സിനിമ മുന്നോട്ടു തന്നെ പോകും എന്നായിരുന്നു വിനായകന്റെ പ്രതികരണം.

 

0Shares