എറണാകുളം: സ്‌കൂളില്‍ നിന്ന് മടങ്ങിയ വിദ്യാര്‍ഥിനിയെ യുവാവ് വെട്ടി പരിക്കേല്‍പ്പിച്ചു. എറണാകുളം ഉദയംപേരൂരിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ അമല്‍ എന്ന യുവാവ് പിന്നീട് പോലീസിനു കീഴടങ്ങി. ഇയാള്‍ ശല്യപ്പെടുത്തുന്നതായി പെണ്‍കുട്ടി മുന്‍പേ പോലീസില്‍ പരാതി നല്‍കിയിരുന്നു.
