കാഠ്മണ്ഡു: നേപ്പാളില്‍ ബസ് അപകടത്തില്‍പ്പെട്ടു. കോളേജ് വിദ്യാര്‍ത്ഥികളും, അധ്യാപകരും അടങ്ങിയ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പഠനയാത്ര കഴിഞ്ഞ് ഗൊരാഹിയിലേക്ക് മടങ്ങുകയായിരുന്ന ബസാണ് കൊക്കയിലേക്ക് മറിഞ്ഞത്.
അപകടത്തില്‍ 21 പേര് മരിച്ചു. കോളേജ് വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെയാണ് മരിച്ചത്. ഡാംഗ് ജില്ലയില്‍ നിന്ന് ഘോരാഹി നഗരത്തിലേക്കുള്ള യാത്രാമധ്യേ തുള്‍സിപൂരില്‍ വച്ചാണ് അപകടം നടന്നത്. വാഹനം 1640 അടി താഴ്ചയുള്ള കൊക്കയിലേയ്ക്ക് ബസ് മറിയുകയായിരുന്നു.