വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് സൗദി ഭരണകൂടം നികുതി ഏര്‍പ്പെടുത്തുന്നു.

  • Post category:news
  • Reading time:1 min read
You are currently viewing വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് സൗദി ഭരണകൂടം നികുതി ഏര്‍പ്പെടുത്തുന്നു.

റിയാദ്: സൗദിയിലുള്ള വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതിയേര്‍പ്പെടുത്താനുള്ള നിര്‍ദേശം ശൂറാ കൗണ്‍സില്‍ വീണ്ടും ചര്‍ച്ച ചെയ്യുന്നു. ജനറല്‍ ഓഡിറ്റിംഗ് ബ്യൂറോ മുന്‍ മേധാവി ഹുസൈന്‍ അല്‍അങ്കാരിയാണ് വിദേശികള്‍ അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം വീണ്ടും മുന്നോട്ട് വച്ചത്. ആദ്യത്തെ വര്‍ഷം ആറുശതമാനമാക്കുന്ന നികുതി പിന്നീടുള്ള വര്‍ഷങ്ങളില്‍ കുറച്ചു കൊണ്ടുവരും.

ശൂറാ കൗണ്‍സിലിന്റെ ജനറല്‍ സാമ്പത്തികകാര്യ സമിതി ഈ നിര്‍ദേശം അംഗീകരിച്ചിട്ടുണ്ട്. അടുത്താഴ്ച്ച ചേരുന്ന ശൂറാ കൗണ്‍സില്‍ ജനറല്‍ അസംബ്ലി ഇതു സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. തുടര്‍ന്ന് കൗണ്‍സില്‍ അംഗീകരിച്ചാല്‍ നിയമം നടപ്പിലാക്കും. വിദേശികള്‍ സൗദിയില്‍ തന്നെ നിക്ഷേപം നടത്തുന്നത് പ്രോത്സാഹിപ്പിക്കാനാണ് ഇതിലൂടെ തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് അങ്കാരി പറഞ്ഞു. വിദേശികള്‍ ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേക്ക് പോകുമ്പോള്‍ കൈയ്യില്‍ കരുതാവുന്ന പണത്തിന് നിയന്ത്രണം കൊണ്ടു വരാനും നിര്‍ദേശമുണ്ട്.

0Shares